തിരുവനന്തപുരം> നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തിപ്പരിക്കേല്പ്പിച്ച യുവതി മരിച്ചു. വാണ്ട സ്വദേശിനി സൂര്യഗായത്രി (20) ആണ് മരിച്ചത്. വീടിന്റെ അടുക്കള വാതിലിലൂടെ അതിക്രമിച്ച് കയറിയ പേയാട് സ്വദേശി അരുണ് ആണ് കുത്തിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നരയ്ക്കാണ് സംഭവം . ചികിത്സയിലായിരുന്ന യുവതി തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയില് പുലര്ച്ചെയാണ് മരിച്ചത്.കുത്തിയതിന് പിന്നാലെ അരുണ് സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. സമീപത്തെ വീടിന്റെ ടെറസില് ഒളിച്ചിരുന്ന ഇയാളെ നാട്ടുകാര് നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്.
കൈയ്യില് കരുതിയിരുന്ന കത്തി ഉപയോഗിച്ച് സൂര്യഗായത്രിയെ പതിനഞ്ച് തവണയാണ് കുത്തിയത്. വയറിലും കഴുത്തിലുമാണ് സാരമായ മുറിവ് പറ്റിയത്. സംഭവംകണ്ട് സൂര്യഗായത്രിയുടെ വികലാംഗയായ അമ്മ തടയാനെത്തിയപ്പോൾ അവർക്കും പരിക്കേറ്റു.
ഭര്ത്താവുമായി പിണങ്ങി അമ്മയോടൊപ്പം കഴിഞ്ഞിരുന്ന സൂര്യഗായത്രിയുമായി അരുണിന് മുൻപരിചയം ഉണ്ടായിരുന്നു. പിന്നീട് തമ്മിൽ അകന്നിരുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയും തര്ക്കമുണ്ടായതായി പറയുന്നു.അരുണിനെതിരെ സൂര്യഗായത്രി പൊലീസില് പരാതി നല്കിയിട്ടുണ്ട്. അരുൺ വിവാഹിതനാണ്. അതേസമയം, വിവാഹലോചന നിരസിച്ചതിനാണ് കൊലപാതകം നടത്തിയതെന്ന് സൂര്യഗായത്രിയുടെ വീട്ടുകാർ പറയുന്നു.
from Kerala || Deshabhimani Online News https://ift.tt/3yuVMVr
via IFTTT
No comments:
Post a Comment