കൊച്ചി
കേരള പൊലീസ് അസോസിയേഷൻ സ്ഥാപക നേതാവ് കെ ജെ ജോർജ് ഫ്രാൻസിസിന്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.വ്യവസായമന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സണ്ണി ജോസഫ് അധ്യക്ഷനായി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു, കെപിഎസ്ഒ ജനറൽ സെക്രട്ടറി വി സുഗതൻ, പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി ജി വേണുഗോപാൽ, ജോർജ് ഫ്രാൻസിസിന്റെ മകൻ മൈക്കിൾ ചെഗുവേര എന്നിവർ സംസാരിച്ചു. കെപിഎ ജനറൽ സെക്രട്ടറി കെ പി പ്രവീൺ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ഷിബുരാജ് നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സിറ്റി എആർ ക്യാമ്പിൽ ചടങ്ങ് കമീഷണർ നാഗരാജു ചക്കിലം ഉദ്ഘാടനം ചെയ്തു. വിവിധയിടങ്ങളിൽ അനുസ്മരണയോഗങ്ങളിൽ സംഘടനയുടെ മുതിർന്ന നേതാക്കളായ മാധവൻകുട്ടി, ജോസ് മാത്യു എന്നിവർ പങ്കെടുത്തു.
പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണയോഗം എറണാകുളം സെൻട്രൽ എസിപി കെ ലാൽജി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ജെ ജോസ് അധ്യക്ഷനായി. സി ആർ ബിജു മുഖ്യപ്രഭാഷണം നടത്തി.
from Kerala || Deshabhimani Online News https://ift.tt/3jAlQsT
via IFTTT
No comments:
Post a Comment