അഭിനവ തുഗ്ലക്‌ ഗ്രൂപ്പ്‌ കളി നിർത്തണം; വി ഡി സതിശനെതിരെ പോസ്‌റ്റർ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 24, 2021

അഭിനവ തുഗ്ലക്‌ ഗ്രൂപ്പ്‌ കളി നിർത്തണം; വി ഡി സതിശനെതിരെ പോസ്‌റ്റർ പ്രതിഷേധം


കൊച്ചി> പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പോസ്റ്റര് പ്രതിഷേധം. വി ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പതിച്ചിട്ടുള്ളത്.

വി ഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില് മുന്നറിയിപ്പ് നല്കുന്നു. ഡിസിസി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്ച്ചകള് പുരോഗമിക്കവെയാണ് വി ഡി സതീശനെതിരേയും പോസ്റ്റര് പ്രതിഷേധം.

കോണ്ഗ്രസ് പാര്ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്, വി എം സുധീരന് എന്നീ മുതിര്ന്ന നേതാക്കളെ അവഗണിക്കുന്ന വി ഡി സതീശന്റെ പൊയ്മുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി ഡി സതീശന്, ജില്ലയില് കോണ്ഗ്രസിന് സീറ്റുകള് നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന് തന്നെ ജില്ലാ കോണ്ഗ്രസ് പ്രസിഡണ്ടാക്കാന് താല്പര്യപ്പെടുന്ന വി ഡി സതീശന് തു്ടങ്ങിയ പോസ്റ്ററുകളാണ് പതിച്ചിട്ടുള്ളത്.



from Kerala || Deshabhimani ​Online ​News https://ift.tt/3mzlFku
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages