ഡിസിസി പട്ടിക: വിശാലമായ ചര്‍ച്ച ഇത്തവണ നടന്നു: നേതാക്കളെ തള്ളി കെ മുരളീധരന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 28, 2021

ഡിസിസി പട്ടിക: വിശാലമായ ചര്‍ച്ച ഇത്തവണ നടന്നു: നേതാക്കളെ തള്ളി കെ മുരളീധരന്‍

തിരുവനന്തപുരം> ഡിസിസി പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരന്. മെച്ചപ്പെട്ട പട്ടികയാണെന്നും എല്ലാ കാലത്തേതിനേക്കാളും കൂടുതല് വിശാലമായ ചര്ച്ച ഇത്തവണ നടന്നുവെന്നും മുരളീധരന് പറഞ്ഞു. എം പി, എംഎല്എ മാര്, മുന് പ്രസിഡന്റുമാര് എന്നിങ്ങനെ എല്ലാവരുമായി ഇത്തവണ ചര്ച്ച നടന്നു. മുതിര്ന്ന നേതാക്കളുമായി ചര്ച്ച നടത്തി മാറ്റം വരുത്തി.

ചര്ച്ച നടത്തിയില്ല എന്ന് പറയുന്നത് ശരിയല്ലെന്നും രാഹുല്ഗാന്ധി എല്ലാവരുമായും ചര്ച്ച നടത്തി എന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.

'പ്രഖ്യാപിക്കപ്പെട്ട ഡിസിസി അധ്യക്ഷന്മാര് എല്ലാം മികച്ചവരാണ്.കൂടുതല് ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോണ്ഗ്രസിന് കിട്ടിയത്.എന്തെങ്കിലും ന്യൂനതയുണ്ടെങ്കില് ആലോചിക്കാവുന്നതേ ഉള്ളൂ. സ്വാഭാവികമായും കോണ്ഗ്രസില് അഭിപ്രായവ്യത്യസം ഉണ്ടാകും. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല'- മുരളീധരന് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3Dr3hQT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages