കൊല്ലം
ഇരവിപുരം താന്നി പനമൂട്ടിൽ തിരുവോണദിവസം ഡിവൈഎഫ്ഐ പ്രവർത്തകനുനേരെ യൂത്ത് കോൺഗ്രസ് വധശ്രമം. ശനിയാഴ്ച രാത്രി ഏഴോടെ ഡിവൈഎഫ്ഐ പനമൂട് തോപ്പിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ജിജോ(അനിൽ, 29)യ്ക്കെതിരെയായിരുന്നു ആക്രമണം. കൈക്കു കുത്തേറ്റ ജിജോ കൊല്ലം എൻ എസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.
പനമൂട്ടിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കെട്ടിയ ബൂത്ത് ഓഫീസിൽ ഇരിക്കുകയായിരുന്നു ജിജോ. ബൈക്കുകളിൽ എത്തിയ നാലംഗസംഘത്തിലെ മൂന്നുപേരാണ് ആക്രമിച്ചത്. കഴുത്തിനു നേരെയുണ്ടായ കുത്ത് കൈകൊണ്ട് തടുക്കുകയായിരുന്നു. ബഹളം കേട്ട് തൊട്ടടുത്ത വീട്ടിൽനിന്ന് ആളുകൾ എത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. കാക്കത്തോപ്പിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ നിബിൻ, ലിബിൻ, ജിജോ എന്നിവർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
from Kerala || Deshabhimani Online News https://ift.tt/3gnlaq2
via IFTTT
No comments:
Post a Comment