പാലക്കാട്
പിഎസ്സി പരീക്ഷാ സിലബസുകൾ പരിഷ്കരിക്കുമെന്ന് ചെയർമാൻ എം കെ സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കാര്യക്ഷമതയോടെ ഇത് നടപ്പാക്കും. ഇടനിലക്കാരുടെ ഇടപെടലില്ലാതെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സമാന സ്ഥാപനമാണ് കേരള പിഎസ്സി. ഈ ഭരണസമിതി വന്നശേഷം എല്ലാ നിയമനവും സുതാര്യമാക്കി. ഏറ്റവും കൂടുതൽ നിയമന ശുപാർശ നൽകാനുമായി. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം ഒഴിവിന് ആനുപാതികമായി സംവരണതത്വം പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമീഷനെ നിയമിച്ചു.
പട്ടികജാതി വകുപ്പിന് കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നിയമനം പിഎസ്സിക്ക് വിട്ടാൽ സംവരണതത്വം പാലിച്ച് നിയമനം നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3t1wnS5
via IFTTT
No comments:
Post a Comment