ലോകായുക്‌ത ഉത്തരവ്‌: കെ ടി ജലീൽ സുപ്രീംകോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 3, 2021

ലോകായുക്‌ത ഉത്തരവ്‌: കെ ടി ജലീൽ സുപ്രീംകോടതിയിൽ

ന്യൂഡൽഹി> സംസ്ഥാന ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി കെ ടി അദീബിനെ നിയമിച്ചതിനെതിരായ ലോകായുക്ത ഉത്തരവും ഹൈക്കോടതി വിധിയും സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ ടി ജലീൽ സുപ്രീംകോടതിയിൽ. സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടെന്നും നിയമനത്തിൽ സ്വജനപക്ഷപാതമില്ലെന്നും അപ്പീൽ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ലോകായുക്ത നടപടിക്രമങ്ങൾ പാലിച്ചില്ല. പ്രാഥമിക അന്വേഷണം നടത്താതെയാണ് തനിക്കെതിരായ ലോകായുക്തയുടെ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. രേഖകളും വസ്തുതകളും ലോകായുക്ത കൃത്യമായി പരിശോധിച്ചില്ല

ലോകായുക്തയുടെ കണ്ടെത്തലിനെ ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ ലോകായുക്ത റിപ്പോർട്ടും ഹൈകോടതി വിധിയും റദ്ദാക്കണമെന്ന് അപ്പീലിൽ ജലീൽ ആവശ്യപ്പെടുന്നു.

കെ ടി അദീബിനെ ന്യൂനപക്ഷ വികസന കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് സ്വജനപക്ഷപാതമാണെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. ലോകായുക്ത കണ്ടെത്തൽ ഹൈക്കോടതി പിന്നീട് ശരിവെക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് മന്ത്രിസ്ഥാനം കെ ടി ജലീൽ രാജിവെച്ചത്.

സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ തസ്തികയിലിരിക്കെയാണ് അദീബ് ഡെപ്യൂട്ടേഷനിൽ ന്യൂനപക്ഷ കോർപറേഷൻ ജനറൽ മാനേജരായി ചുമതലയേറ്റത്.2018 ഒക്ടോബറിലാണ് കെ ടി അദീബ് കോർപറേഷൻ ജനറൽ മാനേജരായി ചുമതലയേറ്റത്. നിയമനം വിവാദമായതോടെ നവംബറിൽ രാജിവെച്ചിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3CdnrNu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages