കെഎടി ചെയർമാൻ നിയമനം : കേന്ദ്ര സർക്കാരിന് 
ഹൈക്കോടതിയുടെ വിമർശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 24, 2021

കെഎടി ചെയർമാൻ നിയമനം : കേന്ദ്ര സർക്കാരിന് 
ഹൈക്കോടതിയുടെ വിമർശം


കൊച്ചി
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ നിയമനം വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. സർക്കാരിന് കോടതിയോട് ബഹുമാനമില്ലെങ്കിൽപ്പിന്നെ സാധാരണ പൗരന് എങ്ങനെ ബഹുമാനമുണ്ടാകുമെന്ന് കോടതി ചോദിച്ചു. കോടതിയുടെ ഉത്തരവുകൾ പാലിക്കാനുള്ളതാണെന്നും ജസ്റ്റിസുമാരായ എ മുഹമ്മദ് മുഷ്താഖും കൗസർ എടപ്പഗത്തും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ചെയർമാൻ നിയമനം വൈകുന്നതിനെതിരെ കെഎടി അഭിഭാഷക അസോസിയേഷൻ സമർപ്പിച്ച കോടതിയലക്ഷ്യഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. ചെയർമാൻ നിയമനത്തിന് കേന്ദ്ര സർക്കാർ രണ്ടാഴ്ചത്തെ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല.

ഹർജി ബുധനാഴ്ച പരിഗണിക്കാനായി മാറ്റി. 24നകം നിയമനം നടത്തിയില്ലെങ്കിൽ ക്യാബിനറ്റ് സെക്രട്ടറിയെയും കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറിയെയും വിളിച്ചുവരുത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ചെയർമാൻ നിയമനത്തിന് കോടതി മൂന്നാഴ്ച സമയം നൽകിയിരുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3muQcjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages