സൂക്ഷിച്ചുവേണം ഓണാഘോഷം ; ഇല്ലെങ്കിൽ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 16, 2021

സൂക്ഷിച്ചുവേണം ഓണാഘോഷം ; ഇല്ലെങ്കിൽ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും


കൊച്ചി
‘ഓണമല്ലേ ബന്ധുവീട്ടിലൊക്കെ പോയി, പുറത്തൊക്കെയൊന്ന് കറങ്ങിവരാം’ ഈ പതിവ് മാറ്റിവയ്ക്കുന്നതാകും നല്ലത്. ഇല്ലെങ്കിൽ ഒക്ടോബറോടെ കോവിഡ് വ്യാപനം രൂക്ഷമാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചിഘടകം നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. കഴിഞ്ഞ ആ​ഗസ്തിൽ 1569 രോ​ഗികളാണുണ്ടായത്. ഓണക്കാലത്തിനുശേഷം ഒക്ടോബറിലത് ആറുമടങ്ങായി. നിലവിൽ ഇരുപതിനായിരത്തിലധികം രോ​ഗികൾ ജില്ലയിലുണ്ട്. കഴിഞ്ഞവർഷത്തേക്കാൾ 12 മടങ്ങാണിത്. സാഹചര്യം ഇതായിരിക്കെ, സൂക്ഷിച്ചില്ലെങ്കിൽ സ്ഥിതി ​ഗുരുതരമാകുമെന്ന് ഡോക്ടർമാരായ രാജീവ് ജയദേവൻ, സണ്ണി പി ഓരത്തേൽ, ടി വി രവി എന്നിവർ നടത്തിയ പഠനം വ്യക്തമാക്കുന്നു.

പഴയ വൈറസിനേക്കാൾ മാരകമാണ് ഡെൽറ്റാ വകഭേദം. അതിവേ​ഗം പടരും. രോ​ഗലക്ഷണങ്ങൾ നേരത്തേ പ്രകടമാകും. രോ​ഗിയിൽനിന്ന് കൂടുതൽ കാലം കൂടുതൽ വൈറസുകൾ പുറത്തുവരും. ഈ സാഹചര്യത്തെ പ്രതിരോധിക്കാൻ സോഷ്യൽ ബബിൾ (ദിവസവും കാണുന്ന വ്യക്തികൾ) പരമാവധി കുറയ്ക്കണം. കൂടുതൽ ബബിളുകൾ ഒന്നുചേരുന്ന കുടുംബസം​ഗമങ്ങൾ ഒഴിവാക്കുകയും വേണം. നിരവധി ബബിളുകൾ ഒന്നിക്കുന്നതിനാൽ കുടുംബസം​ഗമങ്ങളിൽ അതിവേ​ഗം കോവിഡ് വ്യാപനം നടക്കും.

വീടുകൾ രോ​ഗവ്യാപനം നടക്കുന്ന പ്രധാനയിടമായി മാറിയെന്നത് ഉൾക്കൊള്ളണം. മാസ്കും സാനിറ്റൈസറും വീടുകളിലും ശീലമാക്കണം. വീടിനുള്ളിൽ വായുസഞ്ചാരം പരമാവധി വർധിപ്പിക്കണം. തുറസ്സായ ഇടങ്ങളിൽ രോ​ഗവ്യാപന നിരക്ക് കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

വാക്സിൻ എടുത്തിട്ടുള്ളവരിൽ രോ​ഗബാധയുണ്ടായാലും ലക്ഷണങ്ങൾ കുറവായിരിക്കും. എന്നാൽ, മറ്റുള്ളവരിലുള്ള അത്രയുംതന്നെ വൈറസ് ഇവരിലുമുണ്ടാകും. വാക്സിനെടുത്ത 90 ശതമാനത്തിനും രോ​ഗം ​ഗുരുതരമാകുകയോ മരണം സംഭവിക്കുകയോ ചെയ്തിട്ടില്ല. സ്വാഭാവിക രോ​ഗബാധമൂലവും വാക്സിനേഷൻമൂലവും പ്രതിരോധശേഷി ലഭിച്ചാൽ ഭാവിതരം​ഗങ്ങൾ ​ഗുരുതരമാകില്ലെന്നും പഠനത്തിൽ പറയുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/3k2GhyC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages