നേതാക്കളുടെ അശ്ലീല പരാമർശം: പരാതി പിൻവലിക്കണമെന്ന അന്ത്യാശാസനം തള്ളി ‘ഹരിത’ ; നടപടിക്കൊരുങ്ങി ലീഗ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 17, 2021

നേതാക്കളുടെ അശ്ലീല പരാമർശം: പരാതി പിൻവലിക്കണമെന്ന അന്ത്യാശാസനം തള്ളി ‘ഹരിത’ ; നടപടിക്കൊരുങ്ങി ലീഗ്‌


മലപ്പുറം > എംഎസ്എഫ് നേതാക്കൾക്കെതിരെ വനിതാകമ്മീഷനിൽ നൽകിയ പരാതി പിൻവലിക്കണമെന്ന ലീഗ് നേതാക്കളുടെ അന്ത്യശാസനം തള്ളി ‘ഹരിത’ ഭാരവാഹികൾ . ഇതോടെ ഹരിതയുടെ ഭാരവാഹികൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ലീഗ് നേതൃത്വം.ഹരിത സംസ്ഥാന കമ്മിറ്റിതന്നെ പിരിച്ചുവിടുമെന്നാണ് സൂചന. ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് പ്രസിഡന്റ് പി കെ നവാസ് അടക്കമുളളവര്ക്കെതിരെ നടപടി എടുക്കാതെ ഒത്തുതീര്പ്പിനില്ലെന്നാണ് ഹരിതയുടെ നിലപാട്.

എംഎസ്എഫിന്റെ വനിതാ വിഭാഗമായ ‘ഹരിത’യുടെ ഭാരവാഹികൾ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്നാണ് മുസ്ലിംലീഗ് ഇന്നലെ ആവശ്യപ്പെട്ടത്. അല്ലെങ്കിൽ കടുത്ത തീരുമാനമുണ്ടാകുമെന്നും ഭീഷണിപെടുത്തിയിരുന്നു. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, പ്രവർത്തകസമിതി അംഗം പി എം സാദിഖലി തങ്ങൾ എന്നിവർ ഹരിത ഭാരവാഹികളോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

‘പാർടിയെ ഗൺ പോയിന്റിൽ നിർത്താൻ’ അനുവദിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭീഷണി. പരാതി പിൻവലിച്ചാലേ ചർച്ചയുള്ളൂവെന്ന് സാദിഖലി തങ്ങളും അറിയിച്ചു. എന്നാൽ ഭീഷണിക്ക് വഴങ്ങാൻ തയ്യാറല്ലെന്നാണ് ഹരിത ഭാരവാഹികളുടെ നിലപാട്. നടപടിയെടുത്താൽ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുമെന്നും തിരിച്ചടിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന്റെയും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി അബ്ദുൾ വഹാബിന്റെയും അശ്ലീല പരാമർശങ്ങൾക്കെതിരെയാണ് ഹരിത പരാതിപ്പെട്ടത്.

എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലാണ് അവഹേളനം. ഹരിത നേതാക്കൾ പ്രസവിക്കാൻ ഇഷ്ടപ്പെടാത്ത ഒരുതരം ഫെമിനിസ്റ്റുകളാണെന്നായിരുന്നു പരാമർശം. അവരെ വേശ്യകളോട് ഉപമിച്ചതും വിവാദമായി. പരാതിയിൽ കോഴിക്കോട് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. അതിനിടെയാണ് ലീഗ് നേതൃത്വത്തിന്റെ സമ്മർദ തന്ത്രം. മാസങ്ങൾക്കുമുമ്പ് ലീഗ് സംസ്ഥാന നേതൃത്വത്തിന് ഹരിത പരാതി നൽകിയെങ്കിലും ഗൗനിച്ചിരുന്നില്ല.അതിനാലാണ് പരാതിയുമായി വനിതാകമ്മീഷനിൽ എത്തിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/37MqmyO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages