തിരുവനന്തപുരം> കോണ്ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസന് നായര്. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചര്ച്ചയെന്നും തന്നെ കോണ്ഗ്രസില് നിന്ന് പുറത്താക്കാന് ആര്ക്കും കഴിയില്ലെന്നും ശിവദാസന് പ്രതികരിച്ചു.
പാര്ട്ടി നയത്തെ തെരഞ്ഞെടുപ്പ് മധ്യേ വിമര്ശിച്ചവരാണ് ഇപ്പോഴത്തെ നേതൃത്വം. കോണ്ഗ്രസ് കോണ്ഗ്രസല്ലാതാകുന്നുവെന്നും സതീഷ് കൊച്ചു പറമ്പിലിനെപ്പറ്റി പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
അതേസമയം, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്ട്ടി അച്ചടക്കം ലംഘിച്ച് ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന് നായരെ പാര്ട്ടിയില് നിന്നും താല്ക്കാലികമായി സസ്പെന്റ് ചെയ്തിരുന്നു.
from Kerala || Deshabhimani Online News https://ift.tt/3BAnKBd
via IFTTT
No comments:
Post a Comment