തിരുവനന്തപുരം
സപ്ലൈകോ ജില്ലാതല ഓണം ഫെയറുകൾ ബുധനാഴ്ച ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം നായനാർ പാർക്കിൽ ചൊവ്വാഴ്ച വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും.
കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിൽ ലഭിക്കും. ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ചുമുതൽ 30 ശതമാനംവരെ വിലക്കിഴിവുണ്ട്. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ 16 മുതൽ 20 വരെ സപ്ലൈകോ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും. പകൽ 10 മുതൽ ആറുവരെയാണ് പ്രവർത്തനം.
from Kerala || Deshabhimani Online News https://ift.tt/3ixm7NK
via IFTTT
No comments:
Post a Comment