വര്‍ഗീയ-മുതലാളിത്ത ആശയങ്ങളെ ഐക്യത്തോടെ മറികടക്കേണ്ട സന്ദര്‍ഭം; നവലോകം പടുത്തുയര്‍ത്താന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കും: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 22, 2021

വര്‍ഗീയ-മുതലാളിത്ത ആശയങ്ങളെ ഐക്യത്തോടെ മറികടക്കേണ്ട സന്ദര്‍ഭം; നവലോകം പടുത്തുയര്‍ത്താന്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ക്കു സാധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ജാതിമതഭേദങ്ങള്ക്ക് അതീതമായി മനുഷ്യത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള് എന്നത്തേക്കാളും ആര്ജ്ജവത്തോടെ ഉയര്ത്തിപ്പിടിക്കുകയും ജീവിതത്തില് പകര്ത്തുകയും ചെയ്യേണ്ട കാലഘട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സാഹോദര്യവും സമത്വവും ദുര്ബലപ്പെടുത്തുന്ന വര്ഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയര്ത്തുന്ന വെല്ലുവിളികള് മറികടന്ന് ഐക്യത്തോടെ നില്ക്കേണ്ട സന്ദര്ഭമാണിത്. എങ്കില് മാത്രമേ നിലവിലെ പ്രതിസന്ധികള് പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയര്ത്തനാകൂവെന്നും ചതയദിന സന്ദേശത്തില് മുഖ്യമന്ത്രി പറഞ്ഞു.

ആ ഉദ്യമത്തിനു കരുത്തു പകരാന് ശ്രീനാരായണ ഗുരുവിന്റെ ദര്ശനങ്ങള്ക്കു സാധിക്കും. അവ കൂടുതല് ആഴത്തില് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും സാമൂഹത്തിന്റെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്താനും ആത്മാര്ഥമായ പരിശ്രമങ്ങള് ഉണ്ടാകണം. ഗുരുചിന്തകള് കൂടുതല് പ്രഭയോടെ ജ്വലിക്കട്ടെ- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3moAu9r
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages