ജനകീയാസൂത്രണം ആഘോഷം: പിന്മാറിയെന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് തോമസ് ഐസക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 15, 2021

ജനകീയാസൂത്രണം ആഘോഷം: പിന്മാറിയെന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് തോമസ് ഐസക്

ജനകീയാസൂത്രണത്തിന്റെ രജതി ജൂബിലി ആഘോഷ പരിപാടിയുടെ പേരില് വിവാദം സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെ നീക്കത്തിന് മറുപടിയുമായി സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ.ടി എം തോമസ് ഐസക്. ചടങ്ങില് നിന്ന് താന് പിന്മാറിയെന്നൊക്കെയുള്ള വാര്ത്തകള് അസംബന്ധമാണെന്ന് ഐസക് പറഞ്ഞു. തന്റെ പേരില് വിവാദമുണ്ടാക്കാനുള്ള ശ്രമത്തില് നിന്ന് മാധ്യമങ്ങള് പിന്മാറണം. രജത ജൂബിലി ആഘോഷത്തില് ഓണ്ലൈനായി പങ്കെടുക്കുമെന്നും ഐസക് ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.

ടി എം തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചുള്ള ഇന്നലത്തെ പോസ്റ്റില് അവിടെ സംസാരിച്ച മുഴുവന്പേരുടെയും പേരുവിവരം കൊടുത്തിട്ടുണ്ട്. അതില് സംഘാടകരായ എന്റെയോ അനിയന്റെയോ പേരില്ല. ഞങ്ങള് ഉദ്ഘാടന ചടങ്ങില് സംസാരിച്ചിട്ടുമില്ല. ചടങ്ങ് അതിന്റെ പ്രോട്ടോക്കോളില് നടന്നു. ഇന്ന് 25-ാം വാര്ഷികവും അങ്ങനെ തന്നെ.

അതുകൊണ്ട് ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് എന്റെ പേരില് വിവാദമുണ്ടാക്കാനുള്ള ശ്രമത്തില് നിന്ന് മാധ്യമ സുഹൃത്തുക്കള് പിന്മാറണമെന്ന് അഭ്യര്ത്ഥിക്കുന്നു.

ചടങ്ങില് നിന്ന് ഞാന് പിന്മാറിയെന്നൊക്കെയുള്ള വാര്ത്തകള് അസംബന്ധമാണ്. ചടങ്ങില് ഞാന് ഓണ്ലൈനായി പങ്കെടുക്കുകയും നിശ്ചയിച്ച പ്രകാരം ആശംസകള് അറിയിക്കുകയും ചെയ്യും. ബോധപൂര്വ്വം തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളില് കൂടുങ്ങരുതെന്ന് പാര്ട്ടി സഖാക്കളോടും പാര്ട്ടി ബന്ധുക്കളോടും അഭ്യര്ത്ഥിക്കുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/37NtCtG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages