തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മന്ത്രി വിലയിരുത്തും ; ഇന്നുമുതൽ യോഗം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 24, 2021

തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മന്ത്രി വിലയിരുത്തും ; ഇന്നുമുതൽ യോഗം


തിരുവനന്തപുരം
തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുമായി തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ ആശയവിനിമയം നടത്തും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഓൺലൈനായാണ് യോഗങ്ങൾ. വകുപ്പിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും ഭാവിപ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനുമാണ് പരിപാടിയെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.

കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളുടെ യോഗം ബുധനാഴ്ച പകൽ രണ്ടിനും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ യോഗം വ്യാഴാഴ്ച പകൽ രണ്ടിനും പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളുടെ യോഗം വ്യാഴാഴ്ച വൈകിട്ട് നാലിനുമാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളുടെ യോഗം വെള്ളിയാഴ്ച പകൽ രണ്ടിനും കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളുടെ യോഗം വൈകിട്ട് നാലിനും ചേരും.

നഗരസഭകളിലെയും കോർപറേഷനുകളിലെയും മുഴുവൻ ജനപ്രതിനിധികൾ, സെക്രട്ടറിമാർ, എൻജിനിയർമാർ, വകുപ്പ് മേധാവികൾ എന്നിവരുടെ യോഗം ബുധനാഴ്ച വൈകിട്ട് നാലിന് നടക്കും. ഓൺലൈൻ യോഗത്തിനാവശ്യമായ സഹായങ്ങൾ കില ഏർപ്പെടുത്തും.



from Kerala || Deshabhimani ​Online ​News https://ift.tt/3gqOHio
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages