ലീഗില്‍ നിന്ന് വരുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്ന് കെ എം ഷാജി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 7, 2021

ലീഗില്‍ നിന്ന് വരുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്ന് കെ എം ഷാജി

കൊച്ചി > മുസ്ലിം ലീഗില് ആഭ്യന്തരകലഹം രൂക്ഷമായിരിക്കെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്ശനം ഉന്നയിച്ച മുഈന് അലി തങ്ങള്ക്ക് പരോക്ഷപിന്തുണയുമായി കെ എം ഷാജി. വിമര്ശനങ്ങളും വിയോജിപ്പുകളും ലീഗിലെ ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു. എതിരഭിപ്രായം പറയുന്നവരോട് പകയില്ല. ലീഗില് നിന്ന് ഇപ്പോള് പുറത്തുവരുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്നും ഷാജി പറഞ്ഞു.

ശനിയാഴ്ച വൈകിട്ട് മലപ്പുറത്തു ചേര്ന്ന ലീഗ് ഉന്നതാധികാര സമിതിയില് യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന് അലി തങ്ങളെ നടപടിയെടുക്കാനുള്ള നീക്കം പാളിയിരുന്നു. വാര്ത്താസമ്മേളനത്തിനിടയില് മുഈന് അലിക്കെതിരെ അസഭ്യവര്ഷം നടത്തിയ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തന് റാഫി പുതിയകടവിനെ ലീഗില്നിന്ന് സസ്പെന്ഡ് ചെയ്തു. വാര്ത്താസമ്മേളനത്തില് പങ്കെടുത്തത് 'ഉചിതമായില്ല'എന്ന ഒറ്റവാക്കില് മുഈന് അലിക്കെതിരെ പരാമര്ശം ഒതുക്കേണ്ടിവന്നു.

കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷകള്ക്ക് വിപരീതമായി പാണക്കാട് കുടുംബം മുഈന് അലിക്കൊപ്പം ഉറച്ചുനിന്നു. കൊടപ്പനയ്ക്കല് കുടുംബാംഗങ്ങള് സാദിഖലി തങ്ങളുടെ വീട്ടില് യോഗം ചേര്ന്നാണ് നിലപാട് കൈക്കൊണ്ടത്. വൈകിട്ട് ലീഗ് ഉന്നതാധികാരസമിതി യോഗത്തില് പി എം എ സലാമും കെ പി എ മജീദും മാത്രമേ കുഞ്ഞാലിക്കുട്ടിക്കൊപ്പമുണ്ടായിരുന്നുള്ളൂ. ഇ ടി മുഹമ്മദ് ബഷീറും എം പി അബ്ദുസമദ് സമദാനിയും തന്ത്രപരമായ നിലപാടെടുത്തു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങള് രോഗക്കിടക്കയിലാണ്. പാണക്കാട് കുടുംബത്തിന്റെ തീരുമാനം അറിയിക്കാന് റഷീദലി ശിഹാബ് തങ്ങള്, ബഷീറലി ശിഹാബ് തങ്ങള്, അബ്ബാസ് അലി തങ്ങള് എന്നിവരെ വിളിച്ചുവരുത്തി.

മൂന്നര മണിക്കൂര് നീണ്ട യോഗത്തില് റഷീദലി ശിഹാബ് തങ്ങള് മുഈന് അലിക്കെതിരെ നടപടിയെടുക്കരുതെന്ന കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കി. കുടുംബാംഗത്തെ തെറിവിളിച്ച റാഫിക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു. ചന്ദ്രികവഴി കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്ന് യോഗത്തിനുശേഷം നടത്തിയ വാര്ത്താസമ്മേളനത്തില് ഇ ടി മുഹമ്മദ് ബഷീര് എംപി പറഞ്ഞു. ലീഗില് വിഭാഗീയതയില്ല. 40 വര്ഷമായി കുഞ്ഞാലിക്കുട്ടിയാണ് ലീഗിന്റെ സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്യുന്നതെന്ന ആരോപണത്തില് വസ്തുതയില്ലെന്നും പറഞ്ഞു. മുഈന് അലിയുടെ നടപടി അനുചിതമായിപ്പോയെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയെന്ന് സാദിഖലി തങ്ങള് പറഞ്ഞു. കുഞ്ഞാലിക്കുട്ടി വാര്ത്താസമ്മേളനത്തില് മൗനംപാലിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3itFTcT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages