കര്‍ഷകത്തൊഴിലാളി നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 27, 2021

കര്‍ഷകത്തൊഴിലാളി നേതാവ് കെ എസ് അമ്മുക്കുട്ടി അന്തരിച്ചു


കണ്ണൂർ> കര്ഷകത്തൊഴിലാളിയൂണിയന് മുന് സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്ന കെ എസ് അമ്മുക്കുട്ടി (88) അന്തരിച്ചു. കണ്ണൂര് എകെജി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്ന്നാണ് മരണം.

വാര്ദ്ധ്യകാല ബുദ്ധിമുട്ടുകളെ തുടര്ന്ന് ആലക്കോട് അരങ്ങത്തുള്ള മകളുടെ വീട്ടില് വിശ്രമ ജീവിതത്തിലായിരുന്നു. ഒരു മാസം മുമ്പ് കോവിഡ് ബാധിച്ച് ഭേദമായതാണ്. വെള്ളിയാഴ്ച രാത്രി ശാരീരിക അസ്വസ്ഥതയെ തുടര്ന്ന് ആലക്കോട് സഹകരണ ആശുപത്രിയിലും തുടര്ന്ന് എ കെ ജി ആശുപത്രിയിലും എത്തിക്കുകയായിരുന്നു.

കണ്ണൂര് ജില്ലയിലും കിഴക്കന്മലയോരത്തും കര്ഷകതൊഴിലാളികളെയും മഹിളകളെയും സംഘടിപ്പിക്കുന്നതില് ത്യാഗോജ്ജ്വല പ്രവര്ത്തനം നടത്തിയ അമ്മുക്കുട്ടി അവിഭക്ത സിപിഐ എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയംഗം, ഉദയഗിരി പഞ്ചായത്തംഗം, ആലക്കോട് സര്വ്വീസ് സഹകരണ ബാങ്ക് ഡയരക്ടര് ബോര്ഡംഗം, ഉദയഗിരി പഞ്ചായത്ത് വനിത സര്വ്വീസ് സഹകരണ സംഘം ഡയരക്ടര് ബോര്ഡംഗം എന്നീ നിലകളിലും പ്രവര്ത്തിച്ചു.

പരേതരായ ശങ്കരന്റെയും ലക്ഷ്മിയുടെയും മകളാണ്. ഭര്ത്താവ്: പരേതനായ കുഞ്ഞപ്പ. മകള്: സരോജിനി. മരുമകന്: സിപിഐ എം നേതാവും മുന് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ ജയപുരം രാജു. സഹോദരങ്ങള്: പരേതരായ മീനാക്ഷി, കൃഷളണൻ. മൃതദേഹം സിപിഐ എം ആലക്കോട് ഏരിയാ കമ്മിറ്റി ഓഫീസായ ഇ എം എസ് മന്ദിരത്തില് പൊതുദര്ശനത്തിന് വെച്ചശേഷം പയ്യാമ്പലത്ത് സംസ്കരിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/3mJcJcm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages