കൊച്ചി
ഫിൽട്ടർ കോഫി ഗുളികരൂപത്തിൽ തയ്യാറാക്കുന്ന ‘കാപ്പിഫൈൽ’ എന്ന നവ സംരംഭ ആശയം ലോകശ്രദ്ധയിലെത്തിച്ച് നേട്ടം കൊയ്ത് എറണാകുളം ഗവ. ഗേൾസ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥിനികൾ. ലോകമാകെയുള്ള ബിസിനസ് ഗ്രൂപ്പുകളുടെ ശ്രദ്ധ പിടിച്ചുപറ്റി ഏറ്റവും ജനപ്രീതിയുള്ള ഉൽപ്പന്നമായി ‘കാപ്പിഫൈൽ' തെരഞ്ഞെടുത്തു. യുവസംരംഭകർക്കായി അമേരിക്ക ആസ്ഥാനമായ ടൈഗ്ലോബൽ നടത്തിയ ഓൺലൈൻ മത്സരത്തിലാണ് ‘കാപ്പിഫൈൽ' അവതരിപ്പിച്ച ടീമിന് പോപ്പുലർ ചോയ്സ് അവാർഡ് ലഭിച്ചത്.
പ്ലസ് ടു വിദ്യാർഥിനികളായ വി സൗന്ദര്യ ലക്ഷ്മി, എലീഷ അനോറി കടുത്തൂസ്, വി ഡിംപൽ, ശിവനന്ദന എന്നിവരാണ് ആശയത്തിനുപിന്നിൽ. വിദ്യാർഥിനികളെ അനുമോദിക്കാൻ ശനിയാഴ്ച രാവിലെ 10ന് സ്കൂളിൽ നടക്കുന്ന ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും. പരിപാടിക്കായി കുട്ടികളെ സ്പോൺസർ ചെയ്ത് പരിശീലിപ്പിച്ചത് ടൈ കേരളയാണ്. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ടീമുകളെ പിന്നിലാക്കിയാണ് കേരളത്തിൽനിന്നുള്ള വിദ്യാർഥികൾ വിജയം നേടിയത്. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സ്കൂളിൽ ചടങ്ങ് സംഘടിപ്പിക്കുക. യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനാകും. കൊച്ചി കോർപറേഷൻ മേയർ എം അനിൽകുമാർ മുഖ്യാതിഥിയാകും.
from Kerala || Deshabhimani Online News https://ift.tt/2UirCqn
via IFTTT
No comments:
Post a Comment