കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, July 7, 2021

കേരളം വ്യവസായ സൗഹൃദം: വി ഡി സതീശൻ


തിരുവനന്തപുരം
കേരളത്തിൽ മികച്ച വ്യവസായ സൗഹൃദ അന്തരീക്ഷമാണുള്ളതെന്നും അതിന് വിരുദ്ധമായ പ്രചാരണം ശരിയല്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇവിടെ വ്യവസായ സൗഹൃദ അന്തരീക്ഷമല്ലെന്ന സന്ദേശം നൽകുമ്പോൾ നമ്മുടെ നിക്ഷേപത്തെയും തൊഴിലിനെയും ബാധിക്കും. പരാതി ഉയരുമ്പോൾ പരിശോധിക്കണം. എന്നാൽ വ്യവസായികളെ പീഡിപ്പിക്കരുതെന്നും കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ അദ്ദേഹം പറഞ്ഞു.

കേരളത്തിൽ മിലിറ്റന്റ് ട്രേഡ് യൂണിയനിസം ഇല്ല. ട്രേഡുയൂണിയനുകളും ഉടമകളും നല്ല സൗഹൃദത്തിലാണ്. പോക്സോ കേസിലെ പ്രതിയെ മാത്യു കുഴൽനാടൻ എംഎൽഎ സംരക്ഷിക്കുന്നെന്ന പരാതിയിൽ ഡിസിസി അന്വേഷണം നടത്തുന്നുണ്ട്. കുറ്റകൃത്യം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ലെന്നാണ് യൂത്ത് കോൺഗ്രസ് നേതാവ് ഷാൻമുഹമ്മദിനെതിരായ പരാതി. പോക്സോ നിയമ പ്രകാരം അത് തെറ്റല്ലെ എന്ന് ചോദിച്ചപ്പോൾ അങ്ങനെയാണ് നിയമമെന്ന് സതീശൻ പറഞ്ഞു.

കോവിഡ് മരണനിരക്ക് കൃത്യമായി അറിയിക്കണം. പത്ത് ദിവസത്തിനകം നടപടിയില്ലെങ്കിൽ എന്ത് വേണമെന്ന് പ്രതിപക്ഷം ആലോചിക്കും. ഡെത്ത് ഓഡിറ്റ് കമ്മിറ്റിക്കെതിരെ അന്വേഷണം വേണം. യുഡിഎഫ് കൺവീനറുമായി ബന്ധപ്പെട്ട കാര്യം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും സതീശൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3hQFvUC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages