കൊച്ചി
മദ്യവിൽപ്പനശാല ആൾത്തിരക്കില്ലാത്ത പ്രദേശങ്ങളിൽ സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി. ബെവ്കോ ഔട്ട്ലെറ്റിലെ തിരക്കിനെതിരെ സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ പരാമർശം. പ്രധാന പാതയോരങ്ങളിൽ മദ്യവിൽപ്പനശാലകൾ സ്ഥാപിക്കുന്നത് ഒഴിവാക്കണം.
വിൽപ്പനശാലകളിലെ തിരക്ക് കുറയ്ക്കാൻ നടപടിയെടുത്തതായി സർക്കാർ അറിയിച്ചു. ബാറുകളിൽ മദ്യവിൽപ്പന പുനരാരംഭിച്ചതിനാൽ ഔട്ലെറ്റുകളിലെ തിരക്ക് കുറയും.
മദ്യവിൽപ്പനയ്ക്ക് ഡിജിറ്റൽ പേമെന്റ് ആരംഭിച്ചതായും സർക്കാർ വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും പരിഗണിക്കും.
from Kerala || Deshabhimani Online News https://ift.tt/3AZyc5C
via IFTTT
No comments:
Post a Comment