പിറവം> ഇലഞ്ഞിയില് വന് കള്ളനോട്ട് നിര്മാണ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര് താമസിച്ച വാടകവീട്ടില് നിന്നും കള്ളനോട്ട് നിര്മാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പൊലീസ് പിടിച്ചെടുക്കുകയായിരുന്നു. ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്.
സംഘത്തിലെ ഒരാള് പ്രദേശത്തെ ഒരു പച്ചക്കറി കടയില് നല്കിയ 500 രൂപ നോട്ട് പരിശോധിച്ച കടക്കാരന് തോന്നിയ സംശയത്തില് നിന്നാണ് വന് റാക്കറ്റ് കുടുങ്ങിയത്. ഇയാള് വിവരം പോലീസില് അറിയിക്കുകയായിരുന്നു.
കെട്ടിട നിര്മാണ മേഖലയില് പ്രവര്ത്തിക്കുന്നവരെന്ന വ്യാജേനെയാണ് സംഘം ഇലഞ്ഞിയില് വാടക വീടെടുത്തിരുന്നത്.അറസ്റ്റിലായവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
from Kerala || Deshabhimani Online News https://ift.tt/2WrqUI3
via IFTTT
No comments:
Post a Comment