തിരുവനന്തപുരം
ലോക്ഡൗൺ സാഹചര്യത്തിൽ ടാക്സി, ഓട്ടോ, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം, ചരക്ക്വണ്ടി എന്നിവയ്ക്ക് റോഡ് നികുതി ഒഴിവാക്കുന്ന കാര്യം ധനവകുപ്പിനോട് ആവശ്യപ്പെട്ടെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. വിഷയം പരിഗണനയിലാണ്. വാഹന ഉടമകളെയും തൊഴിലാളികളെയും സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ക്ഷേമനിധിയിൽനിന്ന് സഹായം നൽകി. ചില മേഖലകളിൽ പൂർണമായും നികുതി ഒഴിവാക്കി, ചിലർക്ക് അടയ്ക്കാൻ സാവകാശം നൽകി. റോജി എം ജോണിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി.
from Kerala || Deshabhimani Online News https://ift.tt/3rrkzYu
via IFTTT
No comments:
Post a Comment