യുവതി ആറ്റിൽച്ചാടി 
ജീവനൊടുക്കി ; സ്ത്രീധനപീഡനമെന്ന്‌ പരാതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 29, 2021

യുവതി ആറ്റിൽച്ചാടി 
ജീവനൊടുക്കി ; സ്ത്രീധനപീഡനമെന്ന്‌ പരാതി


കുണ്ടറ
‘നിങ്ങളുടെ അച്ഛന് കൂടുതൽ പണമുള്ള പെണ്ണിനെയാണ് ആവശ്യം, അതുകൊണ്ട് ഞാൻ പോകുന്നു’ വിദേശത്തുള്ള ഭർത്താവിനു ഇങ്ങനെ വാട്സ് ആപ്പ് സന്ദേശം അയച്ച് വീടുവിട്ടിറങ്ങിയ യുവതി ആറ്റിൽച്ചാടി ജീവനൊടുക്കി. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണനാ (23)ണ് മരിച്ചത്. മൃതദേഹം വെള്ളിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. ശനിയാഴ്ച സൈജു നാട്ടിലെത്തിയശേഷം മൃതദേഹം സംസ്കരിക്കും.

വ്യാഴാഴ്ച പകൽ 11നാണ് യുവതി കടപുഴ പാലത്തിൽ നിന്ന് ആറ്റിലേക്കു ചാടിയത്. പ്രദേശവാസികൾ രക്ഷിച്ചു കരയ്ക്കെത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. കൈതക്കോട് ചെറുപൊയ്ക കുഴിവിള വീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതിയും സൈജുവും കഴിഞ്ഞ വർഷം ആഗസ്ത് 30നാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുശേഷം സൈജു ജോലിസ്ഥലത്തേക്ക് തിരികെപ്പോയിരുന്നു. തുടർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് സൈജുവിന്റെ അച്ഛൻ ബാലൻ രേവതിയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നതായി രേവതിയുടെ ബന്ധുക്കൾ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 10നാണ് രേവതി വീടുവിട്ടിറങ്ങിയത്. രേവതിയെ കാണാതായവിവരം ഭർതൃവീട്ടുകാർ അച്ഛനമ്മമാരെ അറിയിച്ചിരുന്നു. തുടർന്ന് രേവതിയുടെ അമ്മയും സഹോദരി രമ്യയും പരാതി നൽകാൻ കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ്കല്ലടയാറ്റിൽ യുവതി ആത്മഹത്യചെയ്തത് അറിഞ്ഞത്. രേവതിയുടെ മൊബൈൽ ഫോണും ഡയറിയും സൈജുവിന്റെ വീട്ടിൽനിന്ന് കിഴക്കേകല്ലട പൊലീസ് കണ്ടെടുത്തിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3j4MVUv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages