കോവിഡ്‌ പ്രതിരോധം : ഡോക്ടർമാരുടെ പങ്ക്‌ 
അവിസ്‌മരണീയം: 
മന്ത്രി വീണാ ജോർജ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 1, 2021

കോവിഡ്‌ പ്രതിരോധം : ഡോക്ടർമാരുടെ പങ്ക്‌ 
അവിസ്‌മരണീയം: 
മന്ത്രി വീണാ ജോർജ്‌


തിരുവനന്തപുരം
ഡോക്ടേഴ്സ് ഡേയിൽ എല്ലാ ഡോക്ടർമാർക്കും ആശംസയും അഭിനന്ദനവും അർപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിസ്വാർഥ സേവനം നടത്തുന്ന ഡോക്ടർമാരുൾപ്പെടെ ഉള്ളവരാണ് ആരോഗ്യമേഖലയുടെ കരുത്ത്. കോവിഡ് മഹാമാരിക്കാലത്ത് ജീവൻ നഷ്ടപ്പെട്ട എല്ലാവരെയും ഓർക്കുന്നു. സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ ഉയർച്ചയ്ക്ക് ചുക്കാൻപിടിക്കുന്നവരാണ് ഡോക്ടർമാർ. ദേശീയ ആരോഗ്യസൂചികയിൽ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം ഇപ്പോഴും മുന്നിലാണ്.

സംസ്ഥാനത്ത് ആകെ 121 ആരോഗ്യ സ്ഥാപനത്തിനാണ് എൻക്യുഎഎസ് അംഗീകാരം നേടിയെടുക്കാനായത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വിഭാഗത്തിൽ ആദ്യത്തെ 12 സ്ഥാനവും കേരളം ഇപ്പോഴും നിലനിർത്തുകയാണ്.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗത്തിൽ ഏറ്റവും കൂടുതൽ എൻക്യുഎഎസ് അംഗീകാരം നേടുന്ന സംസ്ഥാനവും (30 കേന്ദ്രം) കേരളമാണ്. കോവിഡ് കാലത്തും സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയാകാൻ കഴിഞ്ഞതിനു പിന്നിൽ ഡോക്ടർമാരുടെ പങ്ക് വിസ്മരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/3Ajt4J4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages