ബിജെപി കുഴൽപ്പണക്കേസ്‌ : കുറ്റപ്പത്രം ഇന്ന്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 22, 2021

ബിജെപി കുഴൽപ്പണക്കേസ്‌ : കുറ്റപ്പത്രം ഇന്ന്‌


തൃശൂർ
ബിജെപി കുഴൽപ്പണ കവർച്ചാക്കേസിൽ പ്രത്യേക അന്വേഷക സംഘം വെള്ളിയാഴ്ച കുറ്റപത്രം നൽകും. ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. കുഴൽപ്പണ ഇടപാടിലും തെളിവുനശിപ്പിക്കലിലും ബിജെപി നേതാക്കളുടെ പങ്ക് കുറ്റപത്രത്തിൽ വ്യക്തമാക്കുമെന്നാണ് സൂചന. കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനടക്കം ഇരുപതോളം നേതാക്കളെ ചോദ്യം ചെയ്തിരുന്നു. ഏപ്രിൽ മൂന്നിന് പുലർച്ചെ 4.40-ന് കൊടകരയിൽ കാറപകടമുണ്ടാക്കി മൂന്നരക്കോടി കവർന്നുവെന്നാണ് കേസ്. പിന്നീടുള്ള അന്വേഷണത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ പണമാണിതെന്ന് കണ്ടെത്തി.

ഏപ്രിൽ 25നാണ് പ്രധാന ഏഴ് പ്രതികൾ അറസ്റ്റിലായത്. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കും.
കുഴൽപ്പണ ഇടപാടുകാരനായ ധർമരാജൻ കവർച്ച നടന്ന ദിവസം പുലർച്ചെ കെ സുരേന്ദ്രനുൾപ്പെടെ ഉന്നത ബിജെപി നേതാക്കളെ ഫോണിൽ വിളിച്ചിട്ടുണ്ട്. സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരുടെ നിർദേശപ്രകാരം ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്ക്ക് കൈമാറാനുള്ള പണമാണിതെന്നും അന്വേഷകസംഘം കണ്ടെത്തി.

കോഴക്കേസിൽ ഫോൺ ഹാജരാക്കിയില്ല ; ബിജെപി സംഘടനാ സെക്രട്ടറിക്കെതിരെ നിയമനടപടി
സ്ഥാനാർത്ഥിയാകാൻ സി കെ ജാനുവിന് കോഴനൽകിയ കേസിൽ ഫോൺ ഹാജരാക്കാത്ത ബിജെപി സംഘടനാസെക്രട്ടറി എം ഗണേഷനെതിരെ ക്രൈംബ്രാഞ്ച് നിയമനടപടിക്ക്. തെളിവ് ഹാജരാക്കാതിരിക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ കേസെടുക്കാൻ പൊലീസിന് അധികാരമുണ്ട്. ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ജാനുവിന് ബിജെപി നേതാക്കൾ 35 ലക്ഷം രൂപ കോഴനൽകിയെന്നാണ് കേസ്.

ഗണേഷനും ജെആർപി ട്രഷറർ പ്രസീത അഴീക്കോടുമായുള്ള ഫോൺ സംഭാഷണത്തിൽനിന്ന് പണമിടപാടിന്റെ തെളിവ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. പ്രസീതയുടെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതിനാണ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചുവരുത്തി ഗണേഷനെ ചോദ്യംചെയ്തത്. അന്ന് ഗണേഷൻ ഫോൺ ഒളിപ്പിച്ചിരുന്നു. തുടർന്ന് ഒരാഴ്ചക്കകം ഫോൺ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. എന്നിട്ടും ഹാജരാക്കാത്തതിനാലാണ് നടപടി. ബിജെപി മേഖലാ സെക്രട്ടറി കെ പി സുരേഷിന്റെ നാല് ഫോണുകളും ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്റെ രണ്ട് ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3xYtnYg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages