കോട്ടയം > ന്യൂനപക്ഷ വിദ്യാര്ഥി സ്കോളര്ഷിപ്പ് അനുപാതം പുന:ക്രമീകരിക്കാനുള്ള സര്ക്കാര് തീരുമാനത്തെ പൂര്ണമായി സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിലപാടില് മലക്കംമറിഞ്ഞു. സതീശന്റെ പ്രസ്താവനയെ മുസ്ലീം ലീഗ് രൂക്ഷമായി വിമര്ശിച്ചതിനുപിന്നാലെയാണ് ഒരുമണിക്കൂറിനുള്ളില് പ്രതിപക്ഷനേതാവ് നിലപാട് തിരുത്തിയത്.
ന്യൂനപക്ഷ സ്കോളര്ഷിപ്പ് പുന:ക്രമീകരിച്ചതിലൂടെ ഒരു സമുദായത്തിനും നഷ്ടമില്ലെന്നും പുതിയ ഉത്തരവില് പരാതിയില്ലെന്നുമാണ് സതീശന് ആദ്യം പ്രതികരിച്ചത്. നിലവിലുള്ള സ്കോളര്ഷിപ്പ് കുറയ്ക്കാത്തതിനെ സ്വാഗതം ചെയ്യുന്നു. ഹൈക്കോടതി വിധിപ്രകാരം മറ്റു സമുദായങ്ങളെക്കുടി ആനുപാതികമായി സ്കോളര്ഷിപ്പ് കൊടുക്കാനുള്ള സര്ക്കാര് തീരുമാനത്തെയും അംഗീകരിക്കുന്നവെന്നും വി ഡി സതീശന് പറഞ്ഞു.
എന്നാല് ഇതിനുപിന്നാലെ ഇ ടി മുഹമ്മദ് ബഷീര് അടക്കമുള്ള ലീഗ് നേതാക്കള് പ്രതിപക്ഷനേതാവിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഇതിന്റെ സമ്മര്ദത്താല് മുസ്ലിം സമുദായത്തിന് സ്കോളര്ഷിപ്പ് പുനക്രമീകരിച്ചതിലൂടെ നഷ്ടം സംഭവിച്ചുവെന്ന് സതീശന് തിരുത്തി. സര്ക്കാര് നിലപാട് ഭാഗികമായി അംഗീകരിക്കുന്നുവെന്നാണ് താന് പറഞ്ഞതെന്നും സതീശന് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Uk520w
via IFTTT
No comments:
Post a Comment