ഇരിട്ടി മാക്കൂട്ടം അപകടം; ബസ്‌ ഡ്രൈവർ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 18, 2021

ഇരിട്ടി മാക്കൂട്ടം അപകടം; ബസ്‌ ഡ്രൈവർ മരിച്ചു

ഇരിട്ടി > മാക്കൂട്ടം ചുരം റോഡിൽ കർണാടക ആർടിസി സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. 15പേർക്ക് പരിക്കേറ്റു. കർണാടക ചാമരാജ് നഗർ സ്വദേശി സ്വാമി (42) ആണ് മരിച്ചത്. മൃതദേഹം വീരാജ്പേട്ട താലൂക്കാശുപത്രി മോർച്ചറിയിൽ.

തിങ്കളാഴ്ച പുലർച്ചെ നാലോടെ ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാൻ കോവിലിനടുത്ത കൊടും വളവിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിഞ്ഞത്. ബസിന്റെ മുൻഭാഗം തകർന്ന് കുടുങ്ങിപ്പോയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

ബംഗളൂരു- കണ്ണുർ ബസാണ് അപകടത്തിൽ പെട്ടത്. ഇത് വഴി പോയ മറ്റ് വാഹന യാത്രികരാണ് അപകടം പൊലീസിൽ അറിയിച്ചത്. ഇരിട്ടി, വീരാജ് പേട്ട ഫയർ ഫോഴ്സുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ വീരാജ്പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3zdHOrA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages