ഈസ് ഓഫ് ലിവിങ് സര്‍വേ ഇന്ന് തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 4, 2021

ഈസ് ഓഫ് ലിവിങ് സര്‍വേ ഇന്ന് തുടങ്ങും


കൊല്ലം
കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനും നടപ്പാക്കിയ കേന്ദ്ര –--സംസ്ഥാന പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്താനും ‘ഈസ് ഓഫ് ലിവിങ്' സർവേ തിങ്കളാഴ്ച തുടങ്ങും. 2011 ലെ സാമൂഹ്യ –--സാമ്പത്തിക –-ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കിയ വിവിധ കേന്ദ്ര–-- സംസ്ഥാന പദ്ധതി പ്രവർത്തനങ്ങളാണ് സർവേയിലൂടെ വിലയിരുത്തുന്നത്. പഴയ സാമൂഹ്യ –--സാമ്പത്തിക സെൻസസ് പട്ടികയിലുള്ള ഗുണഭോക്താക്കളുടെ നിലവിലുള്ള ജീവിത സൗകര്യങ്ങളുടെ വിവരം ശേഖരിക്കും.

സംസ്ഥാന തലത്തിൽ ഗ്രാമവികസന വകുപ്പ് സർവേയ്ക്ക് നേതൃത്വം നൽകും. ഗ്രാമ,- ബ്ലോക്ക് പഞ്ചായത്തുകൾ സർവേ പ്രവർത്തനം ഏകോപിപ്പിക്കും. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പദ്ധതി മേറ്റുമാർ, തൊഴിലാളികൾ, ആശാവർക്കർമാർ, അങ്കണവാടി ജീവനക്കാർ എന്നിവരുടെ സഹായത്തോടെയാണ് വിവരശേഖരണം നടത്തുക. ശേഖരിക്കുന്ന വിവരങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ മാത്രം ഗുണഭോക്താക്കളെ നേരിൽകാണും.

സർവേയുടെ ഡേറ്റാ എൻട്രിയും അപ്ലോഡിങ്ങും ഇക്കണോമിക്സ് ആന്ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തും. സർക്കാർ പദ്ധതികളിലെ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്. ഒപ്പം ഗുണഭോക്താക്കളുടെ നിലവിലെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള ചോദ്യങ്ങളും ഉണ്ടാകും. വിവരശേഖരണ പ്രവർത്തനങ്ങൾ ജൂലൈ 20ന് അവസാനിക്കും. തദ്ദേശ സ്വയഭരണം-, ഗ്രാമവികസനം, പഞ്ചായത്ത്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പുകളും കുടുംബശ്രീ മിഷനും സർവേയുടെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി.



from Kerala || Deshabhimani ​Online ​News https://ift.tt/3hfmRXe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages