താമരശേരി
വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കായികാധ്യാപകനെ താമരശേരി പൊലീസ് അറസ്റ്റ് ചെയ്തു. കോടഞ്ചേരി നെല്ലിപൊയിൽ മീന്മുട്ടി വട്ടപ്പാറയിൽ വി ടി മിനീഷിനെയാണ് (41) താമരശേരി പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാവുന്നതിന് മുമ്പും അതിനുശേഷവുമായി രണ്ട് തവണയായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന കട്ടിപ്പാറ ഹോളിഫാമിലി സ്കൂൾ വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്.
മറ്റൊരു വിദ്യാർഥിയെ ഫോണിൽ അസഭ്യം വിളിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. 2019ലാണ് കേസിനാസ്പദമായ സംഭവം. ഡിസംബർ 27ന് മലയോരത്തെ അൺ എയ്ഡഡ് സ്കൂളിലെ വിദ്യാർഥിനിയെ അധ്യാപകൻ നെല്ലിപ്പൊയിലിലെ ബന്ധുവീട്ടിൽ വച്ചും 2020 ഡിസംബർ 18ന് സ്കൂളിലെ കായികമുറിയിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. അധ്യാപകനെതിരെ പോക്സോ കേസെടുത്തതായി ഡിവൈഎസ്പി ടി കെ അഷ്റഫ് പറഞ്ഞു. മുമ്പ് മറ്റൊരു സ്കൂളിൽ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണമുയർന്നിരുന്നു. ഇതിനു ശേഷമാണ് ഇപ്പോഴത്തെ സ്കൂളിൽ എത്തിയത്. താമരശേരി എസ്ഐ കെ പ്രജീഷിന്റെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച വീട്ടിൽനിന്ന് അധ്യപകനെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
from Kerala || Deshabhimani Online News https://ift.tt/3ePSlBF
via IFTTT
No comments:
Post a Comment