ബൽറാമിന്റെ പരിഹാസവരികളിൽ ഇളിച്ചിരിക്കുന്നത് ഫ്യൂഡൽ ബൂർഷ്വാവരേണ്യത; കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, July 25, 2021

ബൽറാമിന്റെ പരിഹാസവരികളിൽ ഇളിച്ചിരിക്കുന്നത് ഫ്യൂഡൽ ബൂർഷ്വാവരേണ്യത; കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

പാവങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡികൾ വെട്ടിക്കുറച്ചതും എ പി എൽ, ബിപിഎൽ കാർഡുകൾ അടിച്ചേല്പിച്ച് സാർവത്രിക റേഷൻ സമ്പ്രദായത്തെ ടാർജറ്റഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റമാക്കി ചുരുക്കിയതും റാവു സർക്കാറായിരുന്നല്ലോ... റാവുവിൽ നിന്നു മൻമോഹൻ സിംഗിൽ നിന്നുമാണല്ലോ ബാലറാമന്മാർ ആവേശം കൊള്ളുന്നത്!. കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു.

വിമർശനവും പരിഹാസവുമൊക്കെ കൊള്ളാം ബാലറാമെ.... പക്ഷെ ആ പരിഹാസവരികളിൽ ഇളിച്ചിരിക്കുന്നത് താങ്കളുടെ ഉള്ളിൽ തിളച്ചുമറിയുന്ന ഫ്യൂഡൽ ബൂർഷ്വാവരേണ്യതയാണ്. മനുഷ്യത്വം നഷ്ടപ്പെട്ട ഒരു സോഷ്യൽ ഡാർവിനിസ്റ്റിൻ്റെ വിദ്വേഷ രാഷ്ട്രീയമാണ്... പച്ചരിയും റേഷനരിയും വാങ്ങി ജീവിച്ചു പോകുന്ന സാധാരണക്കാരോടുള്ള അവജ്ഞയും പുച്ഛവുമെല്ലാം ഒരു നിയോലിബറലിസ്റ്റ് പോസ്റ്റ് മോഡേൺ രാഷ്ട്രീയക്കാരന് അലങ്കാരമായിരിക്കാം. അതു കൊണ്ടു തന്നെ ക്ഷാമകാലങ്ങളെയും പട്ടിണിയെയും അതിജീവിക്കാൻ പാവങ്ങളെ സഹായിച്ച പച്ചരിയുടെ രാഷട്രീയവും ചരിത്രവും താങ്കൾക്ക് അറിഞ്ഞിരിക്കേണ്ടതുമില്ല.

പക്ഷെ,ചരിത്രബോധമുള്ള ഒരു മലയാളിയും താങ്കളുടെ ഈ പരിഹാസം പൊറുക്കുമെന്ന് തോന്നുന്നില്ല. പട്ടിണിക്കാലത്ത് നമ്മുടെ പൂർവ്വികർ സമരം ചെയ്താണ് നമ്മൾ റേഷൻ ഷാപ്പുകളെന്ന് പറയുന്ന പൊതുവിതരണ ഷോപ്പുകൾ ബ്രിട്ടീഷുകാരെ കൊണ്ടു സ്ഥാപിപ്പിച്ചത്.കൺട്രോൾവിലക്ക് പച്ചരി കിട്ടുന്ന ന്യായവില ഷോപ്പുകൾ. ഏഷ്യയിലെ തന്നെ ആദ്യത്തെ പൊതുവിതരണ ഷോപ്പ് സ്ഥാപിക്കുന്നത് ബ്രിട്ടീഷ് മലബാറിലായിരുന്നുവെന്ന് ബാലറാമന്മാർക്ക് അറിയുമോ?.

കയ്യൂരടക്കമുള്ള കർഷക സമരങ്ങളുടെയും എ കെ ജിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണിസമരങ്ങളുടെയും തുടർച്ചയിലാണ് പാവങ്ങൾക്ക് പച്ചരിയെങ്കിലും ലഭിക്കുന്ന ന്യായവില ഷോപ്പുകൾ വന്നത്. ആ റേഷൻ ഷാപ്പുകളെയും സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായത്തെയും തകർത്ത റാവു -മൻമോഹൻ ഭരണത്തിൽ നിന്നാണല്ലോ ബാലറാമന്മാരുടെ രാഷ്ട്രീയവും ചരിത്രവുമാരംഭിക്കുന്നത്... പാവങ്ങൾക്കുള്ള ഭക്ഷ്യ സബ്സിഡികൾ വെട്ടിക്കുറച്ചതും എ പി എൽ, ബിപിഎൽ കാർഡുകൾ അടിച്ചേല്പിച്ച് സാർവത്രിക റേഷൻ സമ്പ്രദായത്തെ ടാർജറ്റഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റമാക്കി ചുരുക്കിയതും റാവു സർക്കാറായിരുന്നല്ലോ... റാവുവിൽ നിന്നു മൻമോഹൻ സിംഗിൽ നിന്നുമാണല്ലോ ബാലറാമന്മാർ ആവേശം കൊള്ളുന്നത്!.

കമ്യൂണിസ്റ്റുകാർ ചരിത്രം പഠിക്കുന്നതും ആവേശം കൊള്ളുന്നതും അരിക്കും ഭൂമിക്കും വേണ്ടി സമരം ചെയ്തവരിൽ നിന്നാണ്... ജന്മിമാരിൽ നിന്നും നെല്ല് അളന്നെടുക്കാൻ തയ്യാറാകാത്ത ബ്രിട്ടീഷുഭരണത്തോട് പോരാടി നിന്നവരിൽ നിന്നാണ്. ജന്മിത്വത്തിൻ്റെ പത്തായപ്പുരകൾ പിടിച്ചെടുത്ത മലബാറിലെ കർഷക സമരങ്ങളിൽ നിന്നാണ്...

ആ സമര ചരിത്രത്തെ നെഞ്ചിലേറ്റുന്ന കമ്യൂണിസ്റ്റു വിപ്ലവകാരിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയനെന്നും ബാലറാമന്മാരെ ഓർമ്മിപ്പിക്കുന്നതിലൊന്നും കാര്യമില്ലല്ലോ ... ആ ചരിത്രബോധവും രാഷ്ട്രീയവുമാണ് ആരും പട്ടിണിക്കിടക്കരുതെന്ന നിർബന്ധത്തിൽ മുഴങ്ങുന്നത്. ആ രാഷ്ടീയബോധമാണ് എല്ലാവർക്കും ഭക്ഷണമുറപ്പ് വരുത്തുന്ന നടപടികളിലൂടെ കേരളം അനുഭവിക്കുന്നത്.ആ രാഷ്ട്രീയ ബോധമാണ് ദുരിതകാലത്തെ അതിജീവിക്കാൻ മലയാളിയെ പ്രാപ്തമാക്കുന്നത്.



from Kerala || Deshabhimani ​Online ​News https://ift.tt/2UJLSBr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages