ഇന്‍ഫോപാര്‍ക്കില്‍ ഒരുങ്ങുന്നു കാസ്‌പിയന്‍ ടെക്‌പാര്‍ക്ക് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, July 22, 2021

ഇന്‍ഫോപാര്‍ക്കില്‍ ഒരുങ്ങുന്നു കാസ്‌പിയന്‍ ടെക്‌പാര്‍ക്ക്

കൊച്ചി > ഐടി വ്യവസായമേഖലയുടെ കുതിപ്പിൽ പങ്കാളിയാകാൻ കൂടുതൽ അടിസ്ഥാനസൗകര്യങ്ങളുമായി കൊച്ചി ഇൻഫോപാർക്ക്. പാർക്കിന്റെ ഫെയ്സ് രണ്ടിൽ മൂന്നു ടവറുകളിയായി ഉയരുന്ന കാസ്പിയൻ ടെക്പാർക്കിന്റെ നിർമാണം അവസാനഘട്ടത്തിലെത്തി. 2.63 ഏക്കറിൽ നാലരലക്ഷം ചതുരശ്രയടി സ്ഥലമാണ് ഐടി കമ്പനികൾക്കായി സജ്ജമാകുന്നത്. 1.30 ലക്ഷം ചതുരശ്രയടി ഓഫീസ് ഇടം ലഭ്യമാക്കുന്ന ആദ്യ ടവർ 2022 ആദ്യപാദത്തോടെ പൂർത്തിയാകുമെന്ന് ഇൻഫോപാർക്ക് അധികൃതർ അറിയിച്ചു. പത്തുനിലകളുള്ള ഈ കെട്ടിടത്തിൽ ഐടി, ഐടി അനുബന്ധ സേവന (ഐടിഇഎസ്), കോർപറേറ്റ്, സ്റ്റാർട്ടപ് കമ്പനികൾക്കുള്ള സൗകര്യങ്ങളാണ് തയ്യാറാകുന്നത്.

ഫെയ്സ് രണ്ടിലെ മറ്റൊരു പ്രധാന സംരംഭമായ ക്ലൗഡ്സ്കേപ്സ് സൈബർ പാർക്കിന്റെ നിർമാണം പൂർത്തിയായി. ഒന്നാംഘട്ടത്തിൽ ചെറുകിട, ഇടത്തരം ഐടി സംരംഭങ്ങൾക്കായി പൂർണസജ്ജമായ 62,000 ചതുരശ്രയടി ഓഫീസ് ഇടമാണ് ഇവിടെ ഒരുക്കിയത്. ഇതോടൊപ്പം ഫെയ്സ് ഒന്നിൽ കേരളത്തിൽനിന്നുള്ള ആ​ഗോള സോഫ്റ്റ്വെയർ കമ്പനിയായ ഐബിഎസ് സോഫ്റ്റ്വെയർ സർവീസസിന്റെ ക്യാമ്പസ് നിർമാണവും പൂർത്തിയായിട്ടുണ്ട്. 4.21 ഏക്കർ ഭൂമിയിൽ ആറുലക്ഷം ചതുരശ്രയടി വിസ്തൃതിയിലുള്ള ഇത് ഈ വർഷംതന്നെ പ്രവർത്തനം ആരംഭിക്കും. ആറായിരത്തോളം ജീവനക്കാർക്കുള്ള ഓഫീസിനുപുറമെ തിയറ്റർ, ഓപ്പൺ റൂഫ് കഫെറ്റേരിയ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഐബിഎസ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിലവിൽ ഇൻഫോപാർക്കിൽ 92 ലക്ഷം ചതുരശ്രയടി ഓഫീസ് ഇടമാണുള്ളത്. ഈവർഷം അവസാനത്തോടെ പുതിയ കമ്പനികൾക്കായി പത്തുലക്ഷം ചതുരശ്രയടി ഇടംകൂടി ലഭ്യമാക്കുന്നതോടെ ഇത് ഒരുകോടിയിൽ അധികമാകും. ഇൻഫോപാർക്കിന്റെ ഉപ​ഗ്രഹ ക്യാമ്പസുകളായ കൊരട്ടി, ചേർത്തല പാർക്കുകളിൽ ചെറുകിട, ഇടത്തരം, സ്റ്റാർട്ടപ് സംരംഭകർക്കുമാത്രമായുള്ള അടിസ്ഥാനസൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3zuOJwD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages