തിരുവനന്തപുരം> സംസ്ഥാനത്ത് കോവിഡ്- ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തമാക്കാൻ കൂട്ടപരിശോധന നടത്തുമെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 3.75 ലക്ഷം പേരെ പരിശോധിക്കും. ഇതിനുള്ള കർമ പദ്ധതി തയ്യാറാക്കി.
വ്യാഴാഴ്ച 1.25 ലക്ഷം പേരേയും വെള്ളിയാഴ്ച 2.5 ലക്ഷം പേരേയും പരിശോധനക്ക് വിധേയരാക്കും. തുടർച്ചയായി രോഗബാധ നിലനിൽക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. പരിശോധനാ ഫലങ്ങൾ വിശകലനം നടത്തി കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കും.
നിലവിലെ പരിശോധനാ കേന്ദ്രങ്ങളിലേക്കും മൊബൈൽ ലാബിലേക്കുമാണ് സാമ്പിളുകൾ അയയ്ക്കുക. ടെസ്റ്റിങ് ക്യാമ്പുകളും സംഘടിപ്പിക്കും. പോസ്റ്റിവാകുന്നവരെ നിലവിലുള്ള മാനദണ്ഡമനുസരിച്ച് ഐസൊലേറ്റ് ചെയ്യും.
ഇവരെ പരിശോധിക്കും
ഗുരുതര ശ്വാസകോശ അണുബാധയുള്ളവർ, കോവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്താദിമർദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവർ, ജനക്കൂട്ടവുമായി ഇടപെടൽ നടത്തുന്ന 45 വയസിന് താഴെ പ്രായമുള്ളവർ, വാക്സിനെടുക്കാത്ത 45 വയസിന് മുകളിൽ പ്രായമുള്ളവർ, കോവിഡ് ബാധിതരുമായി സമ്പർക്കമുള്ളവർ, ഒപിയിലെ രോഗികൾ, കോവിഡിതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന രോഗികൾ, പനി ലക്ഷണമുള്ളവർ. കോവിഡ് മുക്തരായവരെ പരിശോധനയിൽ നിന്നും ഒഴിവാക്കി
from Kerala || Deshabhimani Online News https://ift.tt/2VKRX0E
via IFTTT
No comments:
Post a Comment