കാസർകോട്> കാസർകോട് കടപ്പുറം അഴിമുഖത്ത് തിരയിൽപെട്ട തോണി മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹം കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച രാവിലെ ആറരയോടെ ചെമ്പിരിക്കയ്ക്കും കോട്ടിക്കുളത്തിനുമിടയിലുള്ള തീരത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കാസർകോട് കടപ്പുറത്തെ കെ ആർ ശശിധരന്റെ മകൻ എസ് സന്ദീപ് (28), ഷൺമുഖന്റെ മകൻ എസ് കാർത്തിക് (19) അമ്പാടിക്കടവന്റെ മകൻ എ രതീശ ൻ(32)എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഞായറാഴ്ച പുലർച്ചെ മീൻ പിടിത്തത്തിന് പോയ ഏഴംഗ സംഘം സഞ്ചരിച്ച 'സന്ദീപ് ' എന്ന ഫൈബർ തോണിയാണ് അപകടത്തിൽ പെട്ടത്. നാലുപേർ നീന്തി രക്ഷപ്പെട്ടു.
from Kerala || Deshabhimani Online News https://ift.tt/3ysxBY9
via IFTTT
No comments:
Post a Comment