ഇരിട്ടി > മാക്കൂട്ടം ചുരം റോഡിൽ കർണാടക ആർടിസി സ്ലീപ്പർ കോച്ച് ബസ് മരത്തിലിടിച്ച് മറിഞ്ഞു. പരിക്കേറ്റ ബസ് ഡ്രൈവർ അടക്കം 15 പേരെ വീരാജ് പേട്ട, കണ്ണൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലോടെ ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാൻ കോവിലിനടുത്ത കൊടും വളവിൽ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു.
ബസിന്റെ മുൻഭാഗം തകർന്നു. ഇതു വഴിയെത്തിയ മറ്റ് വാഹന യാത്രികരാണ് വിവരം പുറം ലോകത്തെ അറിയിച്ചത്.അര മണിക്കൂറിനകം ഇരിട്ടി, വീരാജ് പേട്ട ഫയർ ഫോഴ്സുകൾ സ്ഥലത്തെത്തി. കുടുങ്ങിപ്പോയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ച് രക്ഷപ്പെടുത്തി. ബംഗളൂരു- കണ്ണുർ ബസാണ് അപകടത്തിൽ പെട്ടത്
from Kerala || Deshabhimani Online News https://ift.tt/3kwy5IV
via IFTTT
No comments:
Post a Comment