സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം; കുഴല്‍പ്പണ കേസില്‍ കുരുക്ക് മുറുകുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, June 5, 2021

സുരേന്ദ്രന്റെ മകനിലേക്കും അന്വേഷണം; കുഴല്‍പ്പണ കേസില്‍ കുരുക്ക് മുറുകുന്നു

തൃശൂര്> കൊടകര കുഴല്പ്പണക്കേസില് കെ സുരേന്ദ്രന്റെ മകനെ ചോദ്യം ചെയ്യും.പ്രതിയായ ധര്മരാജനുമായി സുരേന്ദ്രന്റെ മകന് കെ എസ് ഹരികൃഷ്ണന് ഫോണിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തി.ഇതോടെ സുരേന്ദ്രനിലേക്ക് അന്വേഷണം നീളുകയാണ്.

കഴിഞ്ഞ ദിവസം കെ സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇരുവരും ധര്മരാജനെ ഫോണില് വിളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.

അതേസമയം, കുഴല്പ്പണക്കേസ് ദേശിയ തലത്തില് തന്നെ ചര്ച്ചയാകുന്നതിനിടയിലാണ് ബിജെപി ദേശീയ സമിതി അംഗം സി കെ പത്മനാഭന് രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഉപ്പു തിന്നവന് വെള്ളം കുടിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ സുരേന്ദ്രനെതിരെയുള്ള രൂക്ഷമായ പ്രതികരണം കൂടിയാണിത് . സാധാരണ ബിജെപി നേതാക്കള് പാര്ട്ടിയുമായി ബന്ധപ്പെട്ട ആരോപണം നിഷേധിക്കുകയാണ് പതിവ്.സി കെ പത്മനാഭന്റെ പ്രതികരണത്തോടെ കെ സുരേന്ദ്രന് ഉള്പ്പെടുന്ന സംസ്ഥാന നേതൃത്വം വെട്ടിലാവുകയാണ്.

ബി ജെ പി മുന് സംസ്ഥാന സെക്രട്ടറിയായ പി പി മുകുന്ദന്റെ പ്രതികരണവും നിര്ണ്ണായകമാണ്. ബിജെപിയുടെ കുഴല്പ്പണ ഇടപാടിന് അന്തിമമായി ഉത്തരം പറയേണ്ടത് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണെന്ന് അദ്ദേഹം പറഞ്ഞു .ബിജെപി കോര് ഗ്രൂപ്പ് ചേര്ന്ന് വ്യക്തമായ നിലപാട് എടുക്കണം. അല്ലെങ്കില് എല്ലാവരെയും സംശയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

പാര്ട്ടിക്കുള്ളില് ഉയര്ന്നുവരുന്ന ഭിന്നാഭിപ്രായം വരും ദിവസങ്ങളില് ബി ജെ പിയിക്കുള്ളില് വലിയ രീതിയില് ഭിന്നത ഉണ്ടാകുമെന്നാണ് സൂചന.



from Kerala || Deshabhimani ​Online ​News https://ift.tt/3z7U3ab
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages