ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

ഇന്ത്യയില്‍ നിന്നും യുഎഇലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടി

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അധികൃതര്‍. ഈ മാസം 30 വരെ ഏര്‍പ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റി നീട്ടിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഏപ്രില്‍ 25 മുതല്‍ നാട്ടില്‍ കുടുങ്ങിയ ആയിരങ്ങളുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൂടി സ്ഥിരീകരിച്ചതോടെ അടുത്ത മാസം 6 വരെ വിലക്ക് നീളും എന്നുറപ്പായി. ഇന്ത്യയില്‍ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ ഇന്ത്യയില്‍ താമസിച്ചവര്‍ക്കും യുഎഇയിലേക്ക് ജൂലൈ ആറുവരെ പ്രവേശിക്കാനാകില്ല. ഈ മാസം മുപ്പതോടെ വിലക്ക് ഒഴിവാക്കുമെന്ന പ്രതീക്ഷയും നഷ്ടമായതോടെ ബദല്‍ യാത്രാ മാര്‍ഗങ്ങളെ കുറിച്ച് ആലോചിക്കുന്നവരുടെ എണ്ണവും കൂടി.

അര്‍മീനിയ, ഉസ്‌ബെകിസ്താന്‍ രാജ്യങ്ങളിലെ വിസ ലഭിച്ചാല്‍ രണ്ടാഴ്ച കാലം അവിടെ ക്വാറന്റൈന്‍ ചെലവിട്ട് യു.എഇയിലേക്ക് വരാനാകും. സാമ്പത്തിക ചെലവും മറ്റുമാണ് പലരെയും കുറച്ചു കൂടി കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ജൂലൈ ആദ്യ വാരത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണമെന്ന് എമിറേറ്റ്‌സ് എയര്‍ലെന്‍സ് അറിയിച്ചു.



from ഇ വാർത്ത | evartha https://ift.tt/2TSGECt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages