സ്‌ത്രീസുരക്ഷയ്‌ക്ക്‌ പ്രഥമ പരിഗണന: അനിൽ കാന്ത്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 30, 2021

സ്‌ത്രീസുരക്ഷയ്‌ക്ക്‌ പ്രഥമ പരിഗണന: അനിൽ കാന്ത്‌


തിരുവനന്തപുരം
സ്ത്രീസുരക്ഷയ്ക്കാകും പ്രഥമ പരിഗണന നൽകുകയെന്ന് പുതുതായി ചുമതലയേറ്റ പൊലീസ് മേധാവി അനിൽ കാന്ത് പറഞ്ഞു. അതിനുള്ള നടപടി മുന്നോട്ട് കൊണ്ടുപോകും. കൂടുതൽ കാര്യങ്ങൾ സഹപ്രവർത്തകരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ആസ്ഥാനത്ത് ചുമതല ഏറ്റെടുക്കലിൽ നിലവിലെ പൊലീസ് മേധാവി ലോകനാഥ് ബെഹ്റയിൽനിന്ന് അദ്ദേഹം അധികാര ദണ്ഡ് ഏറ്റുവാങ്ങിയത് അപൂർവ അനുഭവമായി. 2016 ജൂൺ ഒന്നിനാണ് ബെഹ്റ പൊലീസ് മേധാവിയായി ചുമതല ഏറ്റെടുത്തത്. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയ ടി പി സെൻകുമാർ പ്രതിഷേധത്തിന്റെ ഭാഗമായി ചുമതല കൈമാറാൻ എത്തിയിരുന്നില്ല. പകരം പൊലീസ് ആസ്ഥാനം എഡിജിപിയായിരുന്ന അനിൽ കാന്താണ് ബെഹ്റയ്ക്ക് അധികാര ദണ്ഡ് കൈമാറിയത്. അതേ ബെഹ്റയിൽനിന്ന് ഇപ്പോൾ അനിൽ കാന്ത് അധികാര ദണ്ഡ് ഏറ്റുവാങ്ങി.

വൈകിട്ട് അഞ്ചോടെ പൊലീസ് ആസ്ഥാനത്തെത്തിയ അനിൽ കാന്ത് വീരചരമമടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരുടെ സ്മരണാർഥം ധീരസ്മൃതിഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസിലെത്തി. ചുമതലകൾ ഔദ്യോഗികമായി കൈമാറിയശേഷം ലോക്നാഥ് ബെഹ്റ സഹപ്രവർത്തകരോട് യാത്രപറഞ്ഞു.

പൊലീസിനു പുറമെ ആഭ്യന്തരവകുപ്പിനു കീഴിലെ എല്ലാ സുപ്രധാന ചുമതലകളും അനിൽ കാന്ത് വഹിച്ചിട്ടുണ്ട്. ജയിൽ, വിജിലൻസ്, ഫയർഫോഴ്സ് മേധാവി സ്ഥാനങ്ങളും കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ സിഎംഡി, എസ്സിആർബി ഡയറക്ടർ സ്ഥാനങ്ങളും വഹിച്ചു. ഗതാഗത കമീഷണർ, അഡീഷണൽ എക്സൈസ് കമീഷണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

വയനാട് എഎസ്പിയായാണ് അനിൽ കാന്ത് സർവീസ് ആരംഭിച്ചത്. പിന്നീട് ന്യൂഡൽഹി, ഷില്ലോങ് എന്നിവിടങ്ങളിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടറായി. കേരളത്തിൽ മടങ്ങിയെത്തിയശേഷം കൊച്ചി സിറ്റി പൊലീസ് കമീഷണർ, മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എസ്പി, സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി, സ്പെഷ്യൽ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഐജി എന്നിങ്ങനെ പ്രവർത്തിച്ചു. ബറ്റാലിയൻ, പൊലീസ് ആസ്ഥാനം, സൗത്ത്സോൺ, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളിൽ ജോലിനോക്കി. വിശിഷ്ടസേവനത്തിനും സ്തുത്യർഹസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/3AhDfOz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages