പഠനോപകരണം ഇല്ലേ... 
പരിഹാരം ഉടൻ ; വിപുലമായ ക്യാമ്പയിൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 30, 2021

പഠനോപകരണം ഇല്ലേ... 
പരിഹാരം ഉടൻ ; വിപുലമായ ക്യാമ്പയിൻ


തിരുവനന്തപുരം
ഇനിയും ഡിജിറ്റൽ പഠനോപകരണം ലഭ്യമാകാത്ത കുട്ടികളുടെ പ്രശ്നത്തിന് പരിഹാരം കാണാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതിനായി പിടിഎ വഴി കുട്ടികളുടെ വിവരശേഖരണം നടത്തും. ഒപ്പം ജനപങ്കാളിത്തത്തോടെ വിപുലമായ ക്യാമ്പയിനും സംഘടിപ്പിക്കും. കോമൺ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങൾ പദ്ധതിയിലേക്ക് ഡിജിറ്റൽ ഉപകരണങ്ങൾ നൽകും.

സഹകരണ ബാങ്ക് വഴി പഠനോപകരണം വാങ്ങാൻ പലിശരഹിത വായ്പയും നൽകും. ജില്ലകളിൽ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ തുടങ്ങിയവരുടെ യോഗം ജൂലൈ ആദ്യവാരം വിളിക്കും.

യോഗത്തിൽ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, സഹകരണ മന്ത്രി വി എൻ വാസവൻ, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News https://ift.tt/3qEHnDW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages