സംസ്ഥാനത്ത് ഇന്ന് ഇളവുകള്‍ അനുവദിക്കും; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

സംസ്ഥാനത്ത് ഇന്ന് ഇളവുകള്‍ അനുവദിക്കും; ശനിയും ഞായറും കടുത്ത നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍. ശനി ഞായര്‍ ദിവസങ്ങളിലാണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിര്‍ദേശങ്ങള്‍ ആണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അവശ്യസേവനങ്ങള്‍ നല്‍കുന്ന കടകള്‍ക്കൊപ്പം വസ്ത്രങ്ങള്‍, സ്റ്റേഷനറി, ആഭരണം, കണ്ണടകള്‍, ശ്രവണ സഹായികള്‍, പാദരക്ഷകള്‍, പുസ്തകങ്ങള്‍ എന്നിവ വിപണനംചെയ്യുന്ന കടകള്‍ക്ക് വളരെ കുറച്ച് ജീവനക്കാരെ ഉപയോഗിച്ച് തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി.

വാഹന ഷോറൂമുകള്‍ക്ക്, വാഹനങ്ങളുടെ അത്യാവശ്യ പരിപാലനത്തിനായി രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്. ഇന്ന് അറ്റക്കുറ്റ പണികള്‍ നടത്തുന്ന കടകള്‍ക്കും മൊബൈല്‍ ഫോണ്‍ റിപ്പയര്‍ കടകള്‍ക്കും പ്രവര്‍ത്തിക്കാം.

അതെ സമയം 12, 13 തീയതികളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുള്ളതിനാല്‍ ഹോട്ടലുകളില്‍നിന്ന് ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഈ ദിവസങ്ങളില്‍ ടേക്ക് എവേ, പാഴ്‌സല്‍ എന്നിവ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ ഈ ദിവസങ്ങളില്‍ സാമൂഹിക അകലം പാലിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടസമില്ല. എന്നാല്‍ ഇതേ മുന്‍കൂട്ടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണം. ഇന്ന് തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ കടകളില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ചെയ്യുന്ന കടകളും ഉള്‍പ്പെടുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.



from ഇ വാർത്ത | evartha https://ift.tt/358sakj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages