ചടയമംഗലം
സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട്ടിൽ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ എത്തി. അച്ഛൻ ത്രിവിക്രമൻ പിള്ള, അമ്മ സജിത, സഹോദരൻ വിജിത് എന്നിവരുമായി സംസാരിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് കെ കെ ശൈലജ നിലമേലിലെ വീട്ടിലെത്തിയത്.
വിസ്മയയുടെ വിവാഹജീവിതത്തെപ്പറ്റിയും തുടർ സംഭവങ്ങളെക്കുറിച്ചുമെല്ലാം അവർ ചോദിച്ചറിഞ്ഞു. മികച്ച കുടുംബാന്തരീക്ഷത്തിൽ സ്നേഹത്തോടെ കഴിഞ്ഞ പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ കടുത്ത പീഡനവും അവഹേളനവും നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാനാകില്ലെന്ന് കെ കെ ശൈലജ പറഞ്ഞു. കേസിൽ കൃത്യമായ അന്വേഷണവും വിട്ടുവീഴ്ചയില്ലാത്ത നിയമ നടപടിയും സ്വീകരിക്കും. സാംസ്കാരിക സാമൂഹ്യ രംഗത്ത് വലിയ മാറ്റം ഉണ്ടാകണം എന്ന സൂചനയാണ് വിസ്മയയുടെ മരണം നൽകുന്ന സന്ദേശമെന്നും അവർ പ്രതികരിച്ചു.
from Kerala || Deshabhimani Online News https://ift.tt/3daHlOy
via IFTTT
No comments:
Post a Comment