തിരുവനന്തപുരം
ലോക്ഡൗണിൽ ഇളവ് നൽകിയതിനാൽ കെഎസ്ആർടിസി ബുധനാഴ്ച മുതൽ പരിമിതമായ ദീർഘദൂര സർവീസുകൾ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. യാത്രക്കാരുടെ തിരക്കിന് അനുസരിച്ചായിരിക്കും സർവീസ് ക്രമീകരണം. വിവരങ്ങൾ "എന്റെ കെഎസ്ആർടിസി’ മൊബൈൽ ആപ്പിലും www.keralartc.com വെബ്സൈറ്റിലും ലഭ്യമാകും. ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ് ചെയ്യാം. ഇരുന്ന് മാത്രമേ യാത്ര അനുവദിക്കൂ.
കർശന നിയന്ത്രണമുള്ള 12, 13 തീയതികളിൽ ദീർഘദൂര സർവീസുകൾ ഉണ്ടാകില്ല. എന്നാൽ, ആവശ്യ സർവീസുകൾക്കായുള്ള ബസുകൾ ഉണ്ടാകും. 13ന് ഉച്ചയ്ക്കുശേഷം ദീർഘദൂര സർവീസുകൾ പുനരാരംഭിക്കും.
from Kerala || Deshabhimani Online News https://ift.tt/3w1nF70
via IFTTT
No comments:
Post a Comment