ലാഭത്തിൽ കുതിച്ച്‌ കെഎസ്‌എഫ്ഇ ; നഷ്ടത്തിൽ കെഎസ്ആർടിസി മുന്നിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

ലാഭത്തിൽ കുതിച്ച്‌ കെഎസ്‌എഫ്ഇ ; നഷ്ടത്തിൽ കെഎസ്ആർടിസി മുന്നിൽ


തിരുവനന്തപുരം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭനേട്ടത്തിൽ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡ്(കെഎസ്എഫ്ഇ) മുന്നിലെന്ന് സിഎജി. 2017-–-18ൽ കമ്പനി ലാഭം 144.41 കോടി രൂപ. ചവറ കെഎംഎംഎൽ 2018–--19ൽ 104.46 കോടി ലാഭമുണ്ടാക്കി. കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആൻഡ് മാർക്കറ്റിങ്) കോർപറേഷൻ ലിമിറ്റഡ് 2016–--17ൽ 85.93 കോടിയുടെ ലാഭമുണ്ടാക്കിയതായും പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സിഎജിയുടെ 2019 സാമ്പത്തിക റിപ്പോർട്ടിൽ പറയുന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യാഴാഴ്ച റിപ്പോർട്ട് നിയമസഭയിൽ വച്ചു.

നഷ്ടത്തിൽ കെഎസ്ആർടിസിയാണ് മുന്നിൽ. 1431 കോടി. ടെക്സ്റ്റൈയിൽസ് കോർപറേഷൻ ലിമിറ്റഡിന് 53.17 കോടിയുടെയും സിവിൽ സപ്ലെെസ് കോർപറേഷന് 25.91 കോടിയുടെയും ട്രാവൻകൂർ ടൈറ്റാനിയത്തിന് 23.63 കോടിയുടെയും നഷ്ടം വിവിധ വർഷങ്ങളിലുണ്ട്. 53 പൊതുമേഖലാ സ്ഥാപനത്തിന്റെ ആകെ ലാഭം 574.49 കോടിയാണ്. 58 സ്ഥാപനത്തിന്റെ ആകെ നഷ്ടം 1796.55 കോടിയും. രണ്ട് സ്ഥാപനം ലാഭ, നഷ്ടം ഇല്ലാത്ത നിലയിലും.



from Kerala || Deshabhimani ​Online ​News https://ift.tt/3ctwRJJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages