കുട്ടനാട്‌ പദ്ധതി : പ്രതിപക്ഷം പിന്തുണയ്ക്കും: വി ഡി സതീശൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, June 20, 2021

കുട്ടനാട്‌ പദ്ധതി : പ്രതിപക്ഷം പിന്തുണയ്ക്കും: വി ഡി സതീശൻ


മങ്കൊമ്പ് (ആലപ്പുഴ)
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറ്റാനുള്ള പദ്ധതികൾക്ക് പ്രതിപക്ഷം ക്രിയാത്മക പിന്തുണ നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വെള്ളപ്പൊക്കം നേരിടാൻ ഹ്രസ്വ–--ദീർഘകാല പദ്ധതികൾ വേണമെന്നും​ കുട്ടനാട്ടിലെ വിവിധപ്രദേശങ്ങൾ സന്ദർശിച്ചശേഷം പറഞ്ഞു.

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടിൽ ജലാശയങ്ങളുടെ ആഴം കൂട്ടി സംഭരണ ശേഷി വർധിപ്പിക്കണമെന്ന ശുപാർശ നടപ്പാക്കാൻ സാധിക്കാത്തത് വെള്ളപ്പൊക്കക്കെടുതി രൂക്ഷമാക്കുന്നു. എസി റോഡിന്റെ നവീകരണത്തിന് സമ്പൂർണ പാരിസ്ഥിതിക പഠനം വേണം. എ-സി കനാൽ പള്ളാത്തുരുത്തി വരെ തുറക്കുകയും ആഴം കൂട്ടുകയും വേണം. രണ്ടാംകുട്ടനാട് പാക്കേജ് ഉൾപ്പെടെയുള്ള പദ്ധതികൾ ശാസ്​ത്രീയമായി നടപ്പാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്നും സതീശൻ പറഞ്ഞു.

കൈനകരിയിലെ വെളളം കയറിയ വീടുകളും കനകാശേരി, മീനപ്പള്ളി പാടശേഖരങ്ങളും പുളിങ്കുന്ന് ആശുപത്രിയും സന്ദർശിച്ചു. എ എ ഷുക്കൂർ, എം ലിജു തുടങ്ങിയവരും ഒപ്പമുണ്ടായി.



from Kerala || Deshabhimani ​Online ​News https://ift.tt/2TNqk6e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages