വടകര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി പി ചന്ദ്രന്‍ നിര്യാതനായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 10, 2021

വടകര നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി പി ചന്ദ്രന്‍ നിര്യാതനായി

വടകര > വടകര നഗരസഭാ മുന് ചെയര്മാന് പുതുപ്പണം മാണിക്കാമ്പത്ത് ടി പി ചന്ദ്രന് (72) നിര്യാതനായി. കോവിഡ് ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലര്ച്ചെയായിരുന്നു അന്ത്യം.

സിപിഐ എം വടകര ടൗണ് ലോക്കല് കമ്മിറ്റി അംഗം, വടകര മര്ച്ചന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അംഗം എന്നീ നിലകളില് പ്രവര്ത്തിച്ചു വരികയായിരുന്നു. വടകരയില് വ്യാപാരി വ്യവസായി സമിതിയുടെ സ്ഥാപകരിലൊരാളും, കരിമ്പനപ്പാലത്തെ ഓട്- മരം വ്യാപാരിയുമായിരുന്നു. മൂന്ന് തവണ നഗരസഭ കൗണ്സിലറായി പ്രവര്ത്തിച്ചിട്ടുണ്ട്.

കെഎസ്വൈഎഫിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ടി പി ചന്ദ്രന് അവസാന നാളുകള് വരെയും രാഷ്ട്രീയ സാംസ്കാരിക പരിപാടികളിലെ സജീവ സാന്നിധ്യമായിരുന്നു. നഗരസഭ ചെയര്മാന് എന്ന നിലയില് വടകരയില് നിരവധിയായ വികസനങ്ങള് എത്തിക്കുന്നതില് മുന്നില് നിന്ന് പ്രവര്ത്തിച്ചിട്ടുണ്ട് .

ഭാര്യ: സുശീല. മക്കള്: ഷനീഷ് ( ഉണ്ണി കരിമ്പനപ്പാലം), ഷൈന, ഷജിന (അധ്യാപിക മേമുണ്ട ഹയര് സെക്കന്ററി സ്ക്കൂള്), ഷാജി (ഗള്ഫ്). മരുമക്കള്: ബിജു ( വടകര നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്), സനൂപ് (കണ്ണൂര്), അഭിന, കാവ്യ. സഹോദരങ്ങള്: ശശീന്ദ്രന് (യുഎല് സി സി ), സുരേന്ദ്രന് (മര വ്യാപാരി ), പരേതനായ പ്രകാശന്.



from Kerala || Deshabhimani ​Online ​News https://ift.tt/3x9NyBR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages