കോഴിക്കോട്
മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പാർടിയുടെ പരാജയത്തിന് കാരണമായെന്ന് യൂത്ത് ലീഗ് യോഗത്തിൽ ചർച്ച. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ്, പ്രവർത്തകസമിതി യോഗങ്ങളിലാണ് വിമർശം. കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിച്ചത് അണികളുടെ എതിർപ്പിനിടയാക്കി. പ്രതിപക്ഷ ഉപനേതൃപദം ഏറ്റെടുത്തതിലും വിമർശമുണ്ടായി. എല്ലാ പാർടിയിലും നേതൃമാറ്റം ഉണ്ടായപ്പോൾ ലീഗ് പഴയ കുതിരകളെ വച്ച് ഓടുകയാണ്. ഉന്നതാധികാരസമിതി പാർടിയെ നോക്കുകുത്തിയാക്കി.
തോൽവിയുടെ പൂർണ ഉത്തരവാദിത്തം ഉന്നതാധികാര സമിതിക്കാണ്. ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടർമാരെപ്പോലെയാണ് സമിതിയംഗങ്ങൾ പെരുമാറുന്നത്. പാർടിയിൽ അടിമുടി അഴിച്ചുപണി വേണം. ഇഷ്ടക്കാരെ തിരുകിക്കയറ്റിയും പ്രതിഷേധക്കാരെ ഒതുക്കിയുമുള്ള രീതിയാണ് പാർടിയിലെന്നും നേതാക്കൾ പറഞ്ഞു. താനൂരിൽ പി കെ ഫിറോസിനെ പാലംവലിച്ചെന്ന ചർച്ചയുമുണ്ടായി. കോൺഗ്രസ് നേതാവിനെ കുന്നമംഗലത്ത് സ്വതന്ത്രനായി മത്സരിപ്പിച്ചത് പാളിച്ചയായി. അതേസമയം, പ്രവർത്തകരെക്കൊണ്ട് വിമർശം ഉന്നയിപ്പിച്ച സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ബോധപൂർവം മൗനം അവലംബിച്ചതായാണ് വിവരം.
from Kerala || Deshabhimani Online News https://ift.tt/3h2YdYm
via IFTTT
No comments:
Post a Comment