തിരുവനന്തപുരം
ആധുനിക യോഗ ശാസ്ത്രീയമായ വ്യായാമമാണെന്നും ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തേണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മതത്തിന്റെ കള്ളിയിലൊതുക്കിയാല് മഹാഭൂരിപക്ഷത്തിന് ഇത് നിഷേധിക്കപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
രോഗപ്രതിരോധത്തിനും ശാരീരിക ഊർജത്തിനും യോഗ സഹായകരമാണ്. ഇത് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി വീണ ജോര്ജ് അധ്യക്ഷയായി. "വീട്ടില് കഴിയാം യോഗയ്ക്കൊപ്പം' എന്നതാണ് ഈ വര്ഷത്തെ മുദ്രാവാക്യം. ആയുഷ് വകുപ്പ് സെക്രട്ടറി ഡോ. ശര്മിള മേരി ജോസഫ് സ്വാഗതവും നാഷണല് ആയുഷ് മിഷന് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യര് നന്ദിയും പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/3gXwLLY
via IFTTT
No comments:
Post a Comment