അക്രമരാഷ്‌ട്രീയക്കാരൻ ; റണ്ണൊന്നുമെടുക്കാതെ വീഴുന്ന മൂന്നാംവിക്കറ്റായിരിക്കും കെ സുധാകരൻ : പി സി ചാക്കോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, June 9, 2021

അക്രമരാഷ്‌ട്രീയക്കാരൻ ; റണ്ണൊന്നുമെടുക്കാതെ വീഴുന്ന മൂന്നാംവിക്കറ്റായിരിക്കും കെ സുധാകരൻ : പി സി ചാക്കോ


കൊച്ചി
ഗാന്ധിയൻ വിശ്വാസങ്ങളെ മുറുകെപ്പിടിച്ച നേതാക്കൾ ഇരുന്ന കസേരയിലേക്ക് അക്രമരാഷ്ട്രീയക്കാരനായ കെ സുധാകരൻ എത്തുന്നതോടെ കേരളത്തിൽ കോൺഗ്രസിന്റെ സമ്പൂർണനാശമാകും ഉണ്ടാവുകയെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ പ്രസ്താവനയിൽ പറഞ്ഞു.

കണ്ണൂരിൽ രാഷ്ട്രീയപ്രതിയോഗികളെ ശാരീരികമായി ഉന്മൂലനം ചെയ്യുകയെന്ന തീവ്രവാദരാഷ്ട്രീയത്തിന് ചുക്കാൻപിടിച്ച ആളാണ് സുധാകരൻ. പൊതുസമൂഹത്തിനും കോൺഗ്രസ് പ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിയാത്ത സുധാകരന്റെ അടിതടരാഷ്ട്രീയത്തിന് കേരളത്തിൽ പ്രസക്തിയില്ല. ഗ്രൂപ്പുകളുടെ പിന്തുണയില്ലാതെ വി എം സുധീരനും മുല്ലപ്പള്ളിക്കുംശേഷം റണ്ണൊന്നുമെടുക്കാതെ വീഴുന്ന മൂന്നാംവിക്കറ്റായിരിക്കും കെ സുധാകരൻ.

കോൺഗ്രസിന്റെ മുഖ്യശത്രുവാകേണ്ട ബിജെപിയും ആർഎസ്എസുമായി പലവട്ടം സന്ധിചെയ്യാൻ തയ്യാറായ സുധാകരന്, മതേതരനിലപാടിൽ ഉറച്ചുനിൽക്കാൻ കഴിയില്ല. ദേശീയതലത്തിൽ ബിജെപിക്കെതിരെ മതനിരപേക്ഷപാർടികൾ ഒന്നിച്ചുനീങ്ങുന്ന സാഹചര്യത്തിൽ, കമ്യൂണിസ്റ്റുവിരുദ്ധ പോരാട്ടത്തിന്റെ കൈമുതൽമാത്രമുള്ള സുധാകരന് എങ്ങനെ പാർടിയെ നയിക്കാൻ കഴിയുമെന്നും ചാക്കോ ചോദിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/3g8GGPy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages