സി കെ ജാനുവിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എകെഎസ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, June 4, 2021

സി കെ ജാനുവിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എകെഎസ്

സി കെ ജാനുവിന്റെ ഇതുവരെയുള്ള എല്ലാ സാമ്പത്തിക ഇടപാടും അന്വേഷിക്കണമെന്ന് ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി ബി വിദ്യാധരന്‍കാണി ആവശ്യപ്പെട്ടു. ആദിവാസി നേതാവ് ചമഞ്ഞ് ജാനു നടത്തുന്ന പ്രവര്‍ത്തനം ആദിവാസി സമൂഹത്തിന്റെ അന്തസ്സിന് നിരക്കാത്തതാണ്.

ആദിവാസി ജനവിഭാഗങ്ങളില്‍നിന്ന് ഒറ്റപ്പെട്ടപ്പോഴാണ് ഉപജീവനത്തിനും വെട്ടിപ്പിനുംവേണ്ടി ജെആര്‍പി എന്ന പേരില്‍ പാര്‍ടി രൂപീകരിച്ചത്. സ്വാര്‍ഥ താല്‍പ്പര്യത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് എല്ലാക്കാലത്തും ജാനു നടത്തിയത്. തിരുനെല്ലി ഭൂസമരത്തിലടക്കം ആദിവാസികളെ വഞ്ചിച്ച് ഭൂമിയുടെ മുക്കാല്‍ ഭാഗവും തന്റെ അധീനതയിലാക്കി. ഇന്ന് ജാനുവിന്റെ സംഘടനയില്‍ നാമമാത്രമായ ആദിവാസികള്‍ പോലുമില്ല. ദളിതര്‍ക്ക് തെരുവുനായ്ക്കളുടെ വിലപോലും നല്‍കാതെ വേട്ടയാടുന്ന ആര്‍എസ്എസിനും ബിജെപിക്കുമൊപ്പം മുന്നണിയില്‍ ചേരാനുമുള്ള ജാനുവിന്റെ നടപടി ആദിവാസികളുടെ അഭിമാനത്തെ ചോദ്യംചെയ്യുന്നതാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ടിയുടെ പേരില്‍ സി കെ ജാനു ബിജെപിയുമായി ചേര്‍ന്ന്നടത്തിയ സാമ്പത്തിക ഇടപാട് അന്വേഷിക്കണം. ജാനുവിന്റെ തനിനിറം തിരിച്ചറിഞ്ഞ് എല്ലാ ആദിവാസി ഊരുകളിലും ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് വിദ്യാധരന്‍കാണി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



from ഇ വാർത്ത | evartha https://ift.tt/34LHDqu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages