വാക്സിൻ: സഹായവുമായി സ്വകാര്യ ആശുപത്രികളും മുന്നോട്ടു വരുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, June 14, 2021

വാക്സിൻ: സഹായവുമായി സ്വകാര്യ ആശുപത്രികളും മുന്നോട്ടു വരുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി


തിരുവനന്തപുരം
വാക്സിൻ കാര്യത്തിൽ സ്വകാര്യ ആശുപത്രികളും സഹായവുമായി മുന്നോട്ടു വരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ എസ് പി ഫോർട്ട് ആശുപത്രി വാങ്ങിയ വിലയ്ക്കുതന്നെ വാക്സിൻ ജനങ്ങൾക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. മൂവായിരം ഡോസ് സൗജന്യമായി നൽകാമെന്നും അവർ അറിയിച്ചിട്ടുണ്ട്. അത് മാതൃകാപരമാണ്.

കാർഷിക ഗ്രാമവികസന ബാങ്ക് 2 കോടി നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് രണ്ടുകോടി രൂപ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭീമ ജ്വല്ലറി തിരുവനന്തപുരം ഗ്രൂപ്പ് ഒന്നരക്കോടിയും കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ്, വെൽഫയർ ഫണ്ട് ബോർഡ് 1,02,47,260 രൂപയും കേരള മാരിടൈം ബോർഡ് ഒരു കോടി രൂപയും നൽകി.

മറ്റു സഹായങ്ങൾ
കണ്ണൂർ ജില്ലാ ഭരണസംവിധാനവും കുടുംബശ്രീയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന്, കണ്ണൂരിന്റെ ഹൃദയസ്പർശം എന്ന ക്യാമ്പയിൻ വഴി സംഘടിപ്പിച്ച 70 ലക്ഷം.
കേരള യൂണിവേഴ്സിറ്റി ജീവനക്കാർ ആദ്യ ഗഡുവായി 51,83,859 രൂപ
പ്രോക്ടർ ആൻഡ് ഗ്യാമ്പിൾ 50 ലക്ഷം
കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി 30 ലക്ഷം
നെടുങ്കണ്ടം പഞ്ചായത്ത് 20 ലക്ഷം.
സിനിമാ തിയറ്റർ ഉടമസ്ഥരുടെ സംഘടനയായ എഫ്ഇയുഒകെ 16 ലക്ഷം.
കേരള കോ–-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ 15 ലക്ഷം.
എറണാകുളം റീജ്യണൽ കോ–-ഓപ്പറേറ്റീവ് മിൽക് പ്രൊഡ്യൂസേഴ്സ് യൂണിയൻ 15 ലക്ഷം.
മലബാർ മേഖല സഹകരണ ക്ഷീരോൽപ്പാദക യൂണിയൻ 15 ലക്ഷം.
ഇരിട്ടി നഗരസഭ 15 ലക്ഷം
വിരമിച്ച എയ്ഡഡ് കോളേജ് അധ്യാപകരുടെ കൂട്ടായ്മയായ "സാന്ത്വം' ആദ്യ ഗഡു 12,59,500 രൂപ.
പൊൻകുന്നം സഹകരണ ബാങ്ക്, ജീവനക്കാരുടെയും ഭരണ സമിതിയുടെയും വിഹിതം ഉൾപ്പെടെ 12,24,000 രൂപ.
കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡും ചീഫ് ഓഫീസിലെ ജീവനക്കാരും ചേർന്ന് 11,78,511 രൂപ.
പോസ്റ്റൽ, ടെലികോം, ബിഎസ്എൻഎൽ എംപ്ലോയീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ വിഹിതം ഉൾപ്പടെ 10,52,979 രൂപ.
കേരള എഫ്സിഐ വർക്കേഴ്സ് ട്രേഡ് യൂണിയൻ കോ–-ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി 10,05,000 രൂപ
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം
ആത്മ ബോധോദയ സംഘം ശ്രീ ശുഭാനന്ദ ട്രസ്റ്റ് മാവേലിക്കര 10 ലക്ഷം
മൂവാറ്റുപുഴ അർബൻ ബാങ്ക് 10 ലക്ഷം
ഈറ്റകാട്ടുവള്ളി തൊഴിലാളി ക്ഷേമനിധി ബോർഡ് 10 ലക്ഷം
മലപ്പുറം താനാളൂർ പഞ്ചായത്ത് 10 ലക്ഷം
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം
കണ്ണൂർ ജില്ലാ ചെങ്കൽ വ്യവസായ അസോസിയേഷൻ 10 ലക്ഷം
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം



from Kerala || Deshabhimani ​Online ​News https://ift.tt/2TyVluf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages