27 ആശുപത്രികൾ 
സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കും ; 2.1 കോടി അനുവദിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, June 17, 2021

27 ആശുപത്രികൾ 
സ്‌പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കും ; 2.1 കോടി അനുവദിച്ചു

തിരുവനന്തപുരം
ആർദ്രംമിഷനിലുൾപ്പെടുത്തി സംസ്ഥാനത്തെ 27 ആശുപത്രിയെ സമ്പൂർണ സ്പെഷ്യാലിറ്റി കേന്ദ്രങ്ങളാക്കും. ഇതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിന് 2.1 കോടിരൂപ അനുവദിച്ചു. താലൂക്ക്, ജില്ലാ ആശുപത്രികളിൽ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളൊരുക്കിയാണ് സമഗ്രവികസനം നടപ്പാക്കുക. ആശുപത്രികളെ ആധുനിക രീതിയിൽ നിർമിച്ച് രോഗീ സൗഹൃദമാക്കുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. പദ്ധതി തയ്യാറാക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. രൂപരേഖ തയ്യാറാകുന്നതോടെ കിഫ്ബി ഫണ്ട് ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പദ്ധതി ഇങ്ങനെ
ആധുനിക ലേബർ റൂം, കുട്ടികളുടെ വാർഡ്, ജനറൽ വാർഡ്, സർജിക്കൽ വാർഡ്, സൗകര്യപ്രദമായ രോഗീ സൗഹൃദ ഒപി, കാത്തിരിപ്പ് കേന്ദ്രം, ആധുനിക ഡ്രഗ് സ്റ്റോർ, ഫാർമസി, ലബോറട്ടറി, എക്സ്റേ, സിടി സ്കാൻ സൗകര്യങ്ങൾ ഉറപ്പാക്കും. ഇതിനൊപ്പം പുതിയ കെട്ടിടം, ഫർണിച്ചർ, ഉപകരണങ്ങൾ തുടങ്ങിയവയും ഉൾപ്പെടുത്തിയാകും മാസ്റ്റർപ്ലാൻ തയ്യാറാക്കുക.

ആശുപത്രികൾ
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ: 
തിരുവനന്തപുരം തൈക്കാട്, കണ്ണൂർ മങ്ങാട്ടുപറമ്പ്. ജനറൽ ആശുപത്രികൾ: പത്തനംതിട്ട, അടൂർ, മൂവാറ്റുപുഴ, ഇരിങ്ങാലക്കുട, കൽപ്പറ്റ, കാഞ്ഞങ്ങാട്. താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രികൾ: കായംകുളം, ഹരിപ്പാട്, ചങ്ങനാശേരി, കട്ടപ്പന, പീരുമേട്, കോതമംഗലം, തിരൂരങ്ങാടി, അരീക്കോട്, വണ്ടൂർ, സുൽത്താൻ ബത്തേരി, തളിപ്പറമ്പ്. താലൂക്ക് ആശുപത്രികൾ: കൊല്ലം കടയ്ക്കൽ, ശാസ്താംകോട്ട, നാദാപുരം, ഫറൂഖ്, കുറ്റ്യാടി, വയനാട് വൈത്തിരി. കൂടാതെ തൃശൂർ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രം.



from Kerala || Deshabhimani ​Online ​News https://ift.tt/3vzy4pz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages